/casehotelcrime
പയ്യന്നൂര്: ശുചിമുറിയില് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും സംഭരിച്ചുവെച്ചതിലൂടെ വിവാദമായ പിലാത്തറയിലെ കെ.സി റസ്റ്റാറന്റ് ഭക്ഷ്യസുരക്ഷാവിഭാഗം പൂട്ടിച്ചു. ഫുഡ്സേഫ്റ്റി വിഭാഗം കണ്ണൂര് അസി. കമീഷണര് ടി.എസ്. വിനോദ്കുമാറിന്റെ നിര്ദേശപ്രകാരമാണ് നടപടി. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്റെയും പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെയും സാന്നിധ്യത്തില് തളിപ്പറമ്ബ് ഭക്ഷ്യസുരക്ഷാ ഓഫിസര് യു. ജിതിന്റെ നേതൃത്വത്തില് മൂന്ന് മണിക്കൂറോളം നടന്ന പരിശോധനക്കുശേഷമാണ് നോട്ടീസ് നല്കിയത്. ഞായറാഴ്ച ബന്തടുക്കയിലെ ഡോക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കണ്ടതിനപ്പുറം നിരവധി പ്രശ്നങ്ങള് റെയ്ഡില് ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര് പറഞ്ഞു. അടുക്കളയില് ഈച്ച, പൂച്ച, വിവിധ പ്രാണികള്, പാറ്റകള് ഉണ്ടായതായി യു. ജിതിന് ‘മാധ്യമ’ത്തോട് പറഞ്ഞു. ന്യൂനതകള് സംബന്ധിച്ച് വിശദമായ റിപ്പോര്ട്ട് സമര്പ്പിക്കുമെന്നും വീണ്ടും പരിശോധന നടത്തിയതിനുശേഷം മാത്രമേ ഹോട്ടല് തുറന്നു പ്രവര്ത്തിപ്പിക്കാന് സാധിക്കൂവെന്നും ജിതിന് പറഞ്ഞു. ചെറുതാഴം കമ്യൂണിറ്റി ഹെല്ത്ത് സെന്ററിലെ മെഡിക്കല് ഓഫിസര് ഡോ. രഞ്ജിത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.വി. സതീശന്, ഹെല്ത്ത് ഇന്സ്പെക്ടര് ബാലകൃഷ്ണന്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ കെ.വി. സുരേഷ് കുമാര്, സന്തോഷ് എന്നിവരും റെയ്ഡില് പങ്കെടുത്തു.
അതിനിടെ ഡോക്ടറെ ആക്രമിച്ച സംഭവത്തില് ഹോട്ടലുടമയും സഹോദരിയും സുരക്ഷാജീവനക്കാരനും റിമാന്ഡിലായി. കക്കൂസിനുള്ളില് ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ചുമടുതാങ്ങി കെ.സി ഹൗസില് മുഹമ്മദ് മൊയ്തീന് (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരന് ചെറുകുന്നിലെ ടി. ദാസന് (70) എന്നിവരെയാണ് പയ്യന്നൂര് മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കല് ഓഫിസര് ഡോ. സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടങ്ങിയ 31 അംഗ സംഘം കണ്ണൂരിലേക്കുള്ള യാത്രക്കിടയില് പിലാത്തറ കെ.എസ്.ടി.പി റോഡിലെ കെ.സി റസ്റ്റാറന്റില് എത്തിയത്. ചായ കുടിച്ചശേഷം ശുചിമുറിയില് പോയപ്പോഴാണ് പച്ചക്കറികളും പലവ്യഞ്ജനങ്ങളും അവിടെ സൂക്ഷിച്ചനിലയില് കണ്ടത്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…