Kerala

ലാവ്‌ലിന്‍ കേസില്‍ പിണറായി സഹായം തേടി ‘!ചാറ്റിന്റെ തെളിവ് കൈവശമുണ്ട് ;വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാര്‍

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം തേടിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ടി ജി നന്ദകുമാര്‍. പിണറായി വിജയനുമായുള്ള ചാറ്റിന്റെ തെളിവ് കൈവശമുണ്ടെന്ന് നന്ദകുമാര്‍ അവകാശപ്പെട്ടു. ബംഗാളിലെ നമ്പറില്‍ നിന്നാണ് പിണറായി വിജയന്‍ തന്നെ വിളിച്ചത്. അതിന് ശേഷമുള്ള ചാറ്റുകള്‍ തന്റെ കൈവശമുണ്ട്. പിണറായി വിജയന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. തനിക്കെതിരെ സി എം രവീന്ദ്രനും ചിലരും പട നീക്കം നടത്തിയപ്പോഴും കൈരളി ചാനല്‍ വാര്‍ത്ത ചെയ്തപ്പോഴും പിണറായി വിജയന്‍ ഇടപെട്ടാണ് തടഞ്ഞതെന്നും നന്ദകുമാര്‍ അവകാശപ്പെട്ടു.

2004 മുതൽ പിണറായിയുമായി നല്ല ബന്ധമാണ്. ഞാൻ പാപിയാണെങ്കിൽ എന്തിനാണ് എന്റെ സഹായം തേടിയത്?ഇന്ന് ആരെ ചതിക്കണമെന്ന് ആലോചിച്ചുകൊണ്ട് കിടക്കപ്പായയിൽനിന്ന് എഴുന്നേൽക്കുന്നവർ എന്ന് പറഞ്ഞത് എന്നെക്കുറിച്ചായിരിക്കില്ലെന്നും നന്ദകുമാർ പറഞ്ഞു.
പടച്ചോന്‍ പറഞ്ഞാലും ഇപിക്ക് താനുമായുള്ള ബന്ധം വേര്‍പെടുത്താന്‍ കഴിയില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.ഇ പി ജയരാജന്‍- ജാവദേക്കര്‍ കൂടിക്കാഴ്ച്ച സര്‍പ്രൈസായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞു. ഈ കൂടിക്കാഴ്ച്ച ഇ പിയെ ബിജെപിയില്‍ എത്തിക്കാനായിരുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. കേഡര്‍ പൊലീസ് ആണ് ഇപിക്ക് ഒപ്പമുള്ളത്. ഇപിക്ക് രഹസ്യമായി വരാനൊന്നും പറ്റില്ലെന്നും നന്ദകുമാര്‍ പറഞ്ഞു .

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

9 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

10 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

10 hours ago