Kerala

ഭക്തരുടെ പ്രതിഷേധം വെറുതെയായില്ല; ശബരിമലയിൽ യുവതീ പ്രവേശനത്തിന് ഒത്താശ ചെയ്യുന്ന വിവാദ കൈപ്പുസ്തകം പിൻവലിച്ചു: ഇതിന് സർക്കാരുമായി യാതൊരു ബന്ധവും ഇല്ല; പണ്ട് അടിച്ചുവിട്ടത് അതേപടി കൊടുത്തതാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ

കൊച്ചി: ശബരിമലയിലെ വിവാദ കൈപ്പുസ്തകം പിൻവലിച്ച് സർക്കാർ. ആചാരലംഘനത്തിന് കളമൊരുക്കി ആഭ്യന്തരവരുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകം വലിയ വിവാദത്തിലേക്കായിരുന്നു വഴിവെച്ചത്. ഇതിന് പിന്നാലെയാണ് കൈപ്പുസ്‌കം പിൻവലിക്കാൻ തീരുമാനിച്ചത്. പുസ്തകം പിൻവലിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടുവെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.

‘ ഇപ്പോഴാണ് വിഷയം ശ്രദ്ധയിൽ പെട്ടത്. ഒരു ഉത്തരവ് അല്ല ഇത്. സർക്കാരുമായി യാതൊരു ബന്ധവും ഇല്ല. പണ്ട് അടിച്ചു വിട്ടത് അതേ പോലെ കൊടുത്തു. നിലവിലുള്ള സംവിധാനത്തിൽ യാതൊരു മാറ്റവും വരുത്താൻ ദേവസ്വം ബോർഡും സർക്കാരും ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ ആശങ്കയോ വിവാദമോ ആവശ്യമില്ല. പ്രയാസം ഉണ്ടാകുന്ന ഒരു ഇടപെടലും ഉണ്ടാകില്ല എന്ന് ഉറപ്പാണ്” എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മുൻ വർഷങ്ങളിൽ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞു. ‘ വിവാദമാകുന്ന ഒരു നിർദേശം നൽകിയിട്ടില്ല. പോലീസ് പുസ്തകത്തിൽ ഉണ്ടായത് ഒരു നോട്ട പിശക് മാത്രം. കൈപ്പുസ്തകത്തിൽ മറ്റു പല തെറ്റുകളും ഉണ്ട്. ഇത് ഉടൻ മാറ്റാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കും. ആശങ്കയുടെ ആവശ്യമില്ലെന്നും എഡിജിപി പറഞ്ഞു.

സന്നിധാനത്തെ പോലീസുകാർക്ക് വിതരണം ചെയ്ത പുസ്തകത്തിലാണ് യുവതീ പ്രവേശന വിധിയെ പറ്റിയുള്ള പരാമർശം. 28/9/2018ൽ സുപ്രീംകോടതി പുറപ്പെടുവിച്ച യുവതീ പ്രവേശന വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാമ് കൈപ്പുസ്തകത്തിൽ പറയുന്നത്. ശബരിമലയിൽ തീർത്ഥാടകരോട് പോലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകൾ എതൊക്കെയാണ് പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തുന്ന പുസ്തകത്തിൽ ഒന്നാമതായാണ് യുവതി പ്രവേശന വിധി ഓർമ്മപ്പെടുത്തി നിർദ്ദേശം നൽകിയിരിക്കുന്നത്.

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

58 minutes ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

1 hour ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

2 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

3 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

9 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago