ശബരിമല: ദർശന പുണ്യമായി ഇന്ന് മകരവിളക്ക് (Mandala Makaravilakku Live). കോവിഡ് നിയന്ത്രണങ്ങൾ കാരണം പർണശാലകൾ കെട്ടാൻ അനുവദിച്ചിട്ടില്ലെങ്കിലും സന്നിധാനത്തും പമ്പയിലും മാത്രമല്ല പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം മകരജ്യോതി ദർശനത്തിന് അയ്യപ്പഭക്തർ കാത്തിരിക്കുന്നു. എന്നാൽ പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല. ഉച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ മുഹൂർത്തം. ഇതിനുള്ള
എല്ലാ ഒരുക്കങ്ങളും സന്നിധാനത്ത് പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചതുമുതലുള്ള എല്ലാ തത്സമയ കാഴ്ചകളും തത്വമയി ന്യൂസ് തുടർച്ചയായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് കലിയുഗ വരദന് തിരുവാഭരണം ചാർത്തി നടക്കുന്ന ദീപാരാധനയുൾപ്പെടെയുള്ള ഭക്തിസാന്ദ്രമായ കാഴ്ചകളും തത്വമയി നെറ്റ് വർക്കിലൂടെ പ്രേക്ഷകർക്ക് കാണാവുന്നതാണ്.
പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും.തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. 6.30നും 6.45നും മദ്ധ്യേ ദീപാരാധന. തുടർന്നാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് മകരവിളക്ക് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേയ്‌ക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിലാണ് അയ്യപ്പന് അഭിഷേകം നടത്തുന്നത്.
മകരജ്യോതിക്ക് ശേഷം രാത്രിയിൽ അയ്യപ്പനെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേയ്‌ക്ക് ആനയിക്കുന്നു. പൊന്നമ്പലമേട്ടിൽ ശാസ്താവിന്റെ ശ്രീമൂലസ്ഥാനത്താണ് മകരവിളക്ക് തെളിയുന്നത്. എല്ലാവർഷവും മകരവിളക്ക് ദർശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്താറുള്ളത്. ഇക്കുറി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…