Monday, October 5, 2026

മണ്ഡല-മകരവിളക്ക്; പത്തനംതിട്ടയിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് കലക്‌ടർ ; പരീക്ഷകൾക്ക് ബാധകമല്ല

പത്തനംതിട്ട: മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14ന് പത്തനംതിട്ട ജില്ലയിൽ അവധി പ്രഖ്യാപിച്ച് കലക്‌ടർ ഡോ.ദിവ്യ.എസ്.അയ്യർ.

ശബരിമല തീർഥാടക തിരക്ക് പരിഗണിച്ചാണ് ജില്ലയിൽ അവധി നൽകിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കോ മുൻ നിശ്ചയിച്ച പരീക്ഷകൾക്കോ അഭിമുഖങ്ങൾക്കോ അവധി ബാധകമല്ല.

കൂടാതെ തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പന്തളം നഗരസഭാ പരിധിയിൽ അവധിയാണ്.

Related Articles

Latest Articles