sabarimala
ശബരിമല: കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എം.എൻ. പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ നാളെ പുലർച്ചെ മുതൽ 17 വരെയാണ് ഭക്തർക്ക് പ്രവശനം അനുവദിക്കുന്നത്. ഇതിനു ശേഷം 17ന് നട അടയ്‌ക്കും.
ദിവസവും 15,000 ഭക്തർക്കാണ് പ്രവേശനാനുമതി. ദർശനത്തിന് എത്തുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈവശം കരുതണം. തിരിച്ചറിയിൽ രേഖയും കൈവശം സൂക്ഷിക്കണം. ഇന്ന് പൂജകൾ ഉണ്ടാകില്ല.
നാളെ പുലർച്ചെ അഞ്ച് മണിക്കാണ് നട തുറക്കുന്നത്. നിർമ്മാല്യ ദർശത്തിന് ശേഷം പതിവ് അഭിഷേകം ഉണ്ടാകും. തുടർന്ന് മഹാഗണപതിഹോമം, നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 17ാം തിയതി വരെ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ടാകും. 17ന് രാത്രി ഒൻപത് മണിക്ക് നടയടക്കും. ശേഷം മീനമാസ പൂജകൾക്കും ഉത്രം ഉത്സവത്തിനുമായി മാർച്ച് എട്ടിന് ആണ് വീണ്ടും നട തുറക്കുന്നത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…