ശബരിമലയിലെ യുവതീപ്രവേശനവിധിക്കെതിരെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നടന്നത് തികച്ചും സമാധാനപരമായ നാമജപ പ്രതിഷേധസമരമായിരുന്നു.ഈ നാമജപസമരത്തിന് നേര്‍ക്കാണ് പോലീസ് ലാത്തിവീശിയത്. നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപമായിരുന്നു പ്രായമായ അമ്മമാരും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ക്ക് നേരെ പോലീസിന്‍റെ കിരാത നടപടി.നിലയ്ക്കല്‍ ക്ഷേത്രത്തിലെത്തിയ ഭക്തരെയും വഴിയാത്രക്കാരെയും പോലും പോലീസ് വെറുതെ വിട്ടില്ല.

