Spirituality

ഇടവമാസ പൂജകൾ പൂർത്തിയാക്കി; ശബരിമല നട ഇന്ന് അടയ്ക്കും, പ്രതിഷ്ഠാദിന പൂജകൾക്കായി വീണ്ടും 29 ന് തുറക്കും

പത്തനംതിട്ട: പത്തനംതിട്ട: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്ന് അടയ്ക്കും.രാത്രി പത്ത് മണിക്കാണ് ഹരിവരാസനം പാടി നട അടയ്ക്കുക.ഇന്നലെ സഹസ്ര കലശ പൂജ നടന്നു. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ 1001 കലശങ്ങൾ പൂജിച്ചു നിറച്ചു.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് ഉച്ചയ്ക്കു അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം നടക്കും.
മേൽശാന്തി കെ ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിക്കും.ഇന്നലെ ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം എന്നിവ നടന്നു.

ഇന്നലെയും ദർശനത്തിനു വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ ഇന്നലെ ദർശനം നടത്തി.ഇടവം ഒന്നായ മെയ് 15 ന് പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്.പ്രതിഷ്ഠാദിന പൂജകൾക്കായി മെയ് 29 ന് വൈകുന്നേരം തിരുനട വീണ്ടും തുറക്കും.30 ന് ആണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30 ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.

Anusha PV

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

6 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

6 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

7 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

7 hours ago