Saturday, December 27, 2025

തിരുവാഭരണങ്ങൾ പന്തളത്തു മടങ്ങിയെത്തി ,ഇനി കാത്തിരിപ്പിന്റെ ഒരു വർഷം

പന്തളം :സംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ അണിയിക്കാൻ കൊണ്ട് പോയ തിരുവാഭരണങ്ങൾ പന്തളത്തു തിരിച്ചെത്തി .ഇന്ന് രാവിലെ 10.30 ടെയാണ് തിരുവാഭരണങ്ങൾ പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്ര സന്നിധിയിലേക്ക് തിരികെ എത്തിയത് .തുടർന്ന് പന്തളം ക്ഷേത്ര ഉപദേശകസമിതിയും കൊട്ടാരം നിർവാഹകസമിതിയും ഭക്ത ജനങ്ങളും ചേർന്ന് തിരുവാഭരണങ്ങൾക്കും അതിനെ അകമ്പടി സേവിച്ചവർക്കും വൻ സ്വീകരണം നൽകി.ദേവസ്വം ബോർഡിൽ നിന്നും ഔദ്യോഗികമായി ഏറ്റുവാങ്ങിയ തിരുവാഭരണങ്ങൾ കൊട്ടാരം വക സ്രാമ്പിക്കൽ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി .

ഇക്കഴിഞ്ഞ 12 നാണു തിരുവാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലേക്ക് കൊണ്ട് പോയത് .83 കിലോമീറ്റർ കാൽനടയായി നീങ്ങുന്ന ഘോഷയാത്ര ഇന്നും പരമ്പരാഗത ആചാര തനിമ വിളിച്ചോടും വിധമാണ് നടക്കുന്നത് .മകരവിളക്ക് ഉത്സവം പൂർത്തിയായി നടയടച് ഈ മാസം 20 നാണ് തിരുവാഭരണങ്ങൾ സന്നിധാനത്ത് നിന്നും പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചത് .ഇന്നലെ വൈകുന്നേരം ആറന്മുളയിൽ എത്തി ചേർന്ന ശേഷം ഇന്ന് രാവിലെയോടെയാണ് പന്തളത്തേക്ക് എത്തിച്ചേർന്നത് .

കുംഭമാസത്തിലെ ഉത്രം നക്ഷത്രമായ ഫെബ്രുവരി 19 ന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണദർശനം ഉണ്ടാകും .

Related Articles

Latest Articles