Monday, May 20, 2024
spot_img

സര്‍ക്കാരിനെതിരെ സിപിഎമ്മിന്‍റെ ‘നവോത്ഥാന നായകന്‍’,’പിണറായി യുവതികളെ ശബരിമലയില്‍ കയറ്റി പറ്റിച്ച് നാറ്റിച്ചു; ഇനി കൂടുതല്‍ നാറാന്‍ തങ്ങളെ കിട്ടില്ല.

തിരുവനന്തപുരം: നവോത്ഥാനം പറഞ്ഞ് പിണറായി സര്‍ക്കാര്‍ യുവതികളെ ശബരിമലയില്‍ കയറ്റി തങ്ങളെ പറ്റിച്ച് നാറ്റിച്ചുവെന്നും ഇനി കൂടുതല്‍ നാറാന്‍ തങ്ങളെ കിട്ടില്ലെന്നും നവോത്ഥാനന സമിതിയുടെ മുന്‍ ജോയിന്റ് കണ്‍വീനറും ഹിന്ദു പാര്‍ലമെന്‍റ് ജനറല്‍ സെക്രട്ടറിയുമായ സിപി സുഗതന്‍. യുവതികള്‍ ശബരിമല കയറിയത് നവോത്ഥാനത്തിന്റെ ഭാഗമാണെന്ന അഭിപ്രായം ഹിന്ദു പാര്‍ലമെന്‍റിനില്ല.

നവോത്ഥാനത്തിന്‍റെ പേരില്‍ കേരളത്തിലെ 170 സംഘടനകളുടെ യോഗം സര്‍ക്കാര്‍ തിരുവനന്തപുരത്ത് വിളിച്ചപ്പോള്‍ ശബരിമലയിലെ യുവതീ പ്രവേശനം അജന്‍ഡയിലുണ്ടായിരുന്നില്ല.വനിതാ മതിലിനു പിറ്റേന്നു തന്നെ രണ്ടു യുവതികളെ ശബരിമല കയറ്റി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു.

നവോത്ഥാന സമിതി പ്രത്യേക രാഷ്ര്ടീയലക്ഷ്യത്തോടെയാണെന്നും ഹിന്ദു ജനതയെ വേര്‍തിരിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ അതില്‍ തുടരേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. സ്ഥിരം സംവിധാനമായി ഇപ്പോള്‍ രൂപീകരിക്കുന്ന നവോത്ഥാന സംരക്ഷണസമിതിയില്‍ എന്‍.ജി.ഒകള്‍ ഉള്‍പ്പെടെ 38 സംഘടനകള്‍ മാത്രമായി ചുരുങ്ങിയെന്നും ഭൂരിപക്ഷം സംഘടനകളും ഇതില്‍ നിന്നു പിന്‍വാങ്ങിയതായും സുഗതന്‍ പറഞ്ഞു.

Related Articles

Latest Articles