Sunday, December 21, 2025

ശബരിമല തീർത്ഥാടകൻ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവം ! ദുരന്തത്തിന് വഴിവച്ചത് കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപണം; കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

ശബരിമല തീർത്ഥാടകൻ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വടശ്ശേരിക്കര.തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശിയായ നാഗരാജൻ (58)എന്ന അയ്യപ്പ ഭക്തനാണ് വൈദ്യുതി ലൈനിനോട്‌ കൂട്ടിച്ചേർത്തിട്ടുള്ള വയറിൽനിന്നും വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്.

കെഎസ്ഇബിയുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്നാണ് ആരോപണം. വടശ്ശേരിക്കര പാലത്തിൽ കഴിഞ്ഞ വർഷം നടത്തിയ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വൈദ്യുതി നൽകിയിരുന്ന വയറിൽ നിന്നാണ് നാഗരാജന് വൈദ്യുതാഘാതം ഏറ്റത്. ശബരിമല ദർശനം നടത്തി തിരികെ എത്തിയ 50 അംഗ സംഘത്തിന്റെ കൂടെ എത്തിതായിരുന്നു നാഗരാജൻ.

ഒരു വർഷമായി വടശ്ശേരിക്കര സ്വദേശികൾ പലരും വൈദ്യുതി തടസ്സം ഉണ്ടാകുന്നത് ഈ ഭാഗത്ത് തകരാർ ഉള്ളത് കൊണ്ടാണ് എന്ന് പരാതി പറഞ്ഞിട്ടും പരിശോധന നടത്താൻ കെഎസ്ഇബി ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ഇലക്ട്രിക് ലൈൻ ചുറ്റി പുല്ലിന്റെ ഉള്ളിൽ ഇട്ടിരിക്കുകയും അതിന്റെ മുകളിൽ ടച്ചിങ്ങു വെട്ടി ഇലകൾ ഇടുകയും ചെയ്തത്കൊണ്ട് അയ്യപ്പ ഭക്തനു ഇത് കാണാൻ സാധിക്കാതെ അതിന്റെ മുകളിൽ മുത്രം ഒഴിച്ചപ്പോൾ ആണ് വൈദ്യുതി ആഘാതം ഉണ്ടായത്. വിവരം അറിഞ്ഞുകൊണ്ട് എത്തിയ ലൈൻമാൻമാർ വൈദ്യുതി ബന്ധം വിച്ചേദിച്ചാണ് ആളെ ആശുപത്രിയിൽ എത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അയ്യപ്പ സേവ സംഘത്തിന്റെ ഫ്രീസർ ഉള്ള ആമ്പുലൻസിൽ മൃതദേഹം നാട്ടിൽ എത്തിച്ചു കൊടുക്കുവാനും, മരണം സംഭവിച്ച അനാസ്ഥ എന്താണെന്ന് അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്

Related Articles

Latest Articles