Kerala

മഴ ശക്തം; ശബരിമല തീർഥാടകർ ജാഗ്രത പുലർത്തണം; പമ്പാ സ്‌നാനം അനുവദിക്കില്ല, തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാകളക്ടർ ദിവ്യ എസ് അയ്യർ

പമ്പ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാൽ തീർത്ഥാടകർ ഏറെ കരുതൽ സ്വീകരിക്കണം.

മാത്രമല്ല, നദികളിൽ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്. അതിനാൽ പമ്പാ സ്നാനത്തിന് തീർഥാടകർക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും തീർഥാടകരെ കടത്തി വിടുക. ചടങ്ങുകൾക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് നടതുറക്കും.

Meera Hari

Recent Posts

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ…

55 mins ago

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്; സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍,…

59 mins ago

കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശ്ശൂർ കോർപ്പറേഷനിലെ ആദ്യ മേയർ

തൃശ്ശൂർ: കോൺഗ്രസിലെ മുതിർന്ന നേതാവും തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ…

1 hour ago

‘വാഹനാപകടം സംഭവിച്ചാലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മെഡിക്കൽ കോളേജിലും ഗാന്ധിഭവനിലും സേവനം നടത്തണം’; കാറിൽ അഭ്യാസം കാണിച്ചവർക്ക് വ്യത്യസ്തമായ ശിക്ഷയുമായി എംവിഡി

ആലപ്പുഴ: കാറിൽ അപകടകരമായി അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ മര്യാദ പടിപ്പിക്കാൻ വ്യത്യസ്തമായ ശിക്ഷയുമായി മോട്ടോർ വാഹന വകുപ്പ്. അഞ്ച് യുവാക്കളും…

2 hours ago