Kerala

മകരവിളക്കിന് തയ്യാറെടുത്ത് ശബരിമല; സന്നിധാനത്തേക്ക് തീർത്ഥാടക പ്രവാഹം, ഇന്നലെ ദര്‍ശനം നടത്തിയത് 95000 പേര്‍

ശബരിമല മകരവിളക്കിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീര്‍ഥാടക തിരക്ക് തുടരുന്നു. ശബരിമലയില്‍ ഇന്നലെ 95000 പേര്‍ ദര്‍ശനം നടത്തി. മണിക്കൂറില്‍ 4300 പേര്‍ മലചവിട്ടുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം 5 മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2 മണിക്ക് തിരുനടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും. പതിവുപൂജകള്‍ക്കുശേഷം അന്ന് വൈകീട്ട് അഞ്ചിനാണ് നടതുറക്കുക.

തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങ് നടക്കും. വൈകീട്ട് 5.30 ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15 ന് കൊടിമര ചുവട്ടില്‍ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30 ന് നടക്കും. ശേഷം മകരവിളക്ക് – മകരജ്യോതി ദര്‍ശനം എന്നിവ നടക്കും. ജനുവരി 15 ന് വൈകീട്ട് മണിമണ്ഡപത്തില്‍ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18-ാം തീയതി വരെ ഭക്തര്‍ക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാം. 19 വരെ മാത്രമേ തീര്‍ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ

19 ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. ജനുവരി 20 ന് രാത്രി 10 മണിക്ക് മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഗുരുതി നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവില്‍ നടയടക്കും

Anandhu Ajitha

Recent Posts

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

12 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

17 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

22 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

26 mins ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

1 hour ago