Kerala

കനത്ത മഴ; പമ്പ ത്രിവേണിയില്‍ സ്‌നാനത്തിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ; ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല‍ നട നാളെ അടയ്ക്കും

പത്തനംതിട്ട: ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട നാളെ അടയ്ക്കും. രാത്രി 10നു പൂജകള്‍ പൂര്‍ത്തിയാകും. മഴക്കെടുതിയുടെ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പമ്പ ത്രിവേണിയില്‍ സ്‌നാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് സർക്കാർ.

മാത്രമല്ല തീര്‍ത്ഥാടകരുടെ ചെറിയ വാഹനങ്ങള്‍ക്ക് നിലക്കല്‍ പ്രധാന ഇടത്താവളം വരെയാണ് യാത്രാനുമതി. ഇവിടെനിന്നും കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസിനെ ആശ്രയിച്ചു വേണം പമ്പയിലെത്താന്‍.

ശ്രീധര്‍മ്മശാസ്താ ക്ഷേത്രനടതുറന്ന ദിവസം അധികൃതരുടെ കണക്കുകൂട്ടലിനും അപ്പുറം തീര്‍ത്ഥാടകര്‍ എത്തിയതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തികയാതെ വന്നു. എന്നാൽ നിലയ്ക്കല്‍ ഇടത്താവളത്തില്‍ മാസപൂജാ വേളകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായതും തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ചിരുന്നു.

അതേസമയം ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ നടന്ന പടിപൂജ നടന്നു.

admin

Recent Posts

ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; പത്തനംതിട്ടയിൽ17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ…

15 mins ago

ലാവ്ലിന്‍ കേസ്; അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി

ദില്ലി: എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി…

39 mins ago

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ…

2 hours ago

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്; സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍,…

2 hours ago