India

ഗുജറാത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

ഗാന്ധിനഗര്‍: ഗുജറാത്തിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. ഇനി ഗുജറാത്ത് ജനതയ്ക്കായി പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ഇദ്ദേഹം ബിജെപി നേതൃത്വത്തെ അടുത്തിടെ പുകഴ്ത്തി സംസാരിച്ചതും ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ഹാര്‍ദികുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു എങ്കിലും ഫലം കണ്ടില്ല.

നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കത്തില്‍ അതൃപ്തനായിരുന്നു ഹാര്‍ദ്ദിക് പട്ടേല്‍. ഗുജറാത്തിൽ പട്ടേൽ വിഭാഗത്തിന്റെ പ്രമുഖ നേതാവാണ് നരേഷ് പട്ടേലിൽ. ഇതേ തുടർന്നാണ് ഹാര്‍ദിക് പട്ടേല്‍ പാർട്ടി വിട്ടതെന്ന അഭ്യൂഹങ്ങളുണ്ട്. പാർട്ടി വിട്ട വിവരം ട്വിറ്ററിലൂടെയാണ് ഹാര്‍ദിക് പട്ടേല്‍ ജനങ്ങളെ അറിയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു. തന്റെ തീരുമാനം സഹപ്രവര്‍ത്തകരും ജനങ്ങളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഗുജറാത്തിന്റെ ഭാവിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹാർദിക് തന്റെ ട്വിറ്ററിൽ നിന്ന് നേരത്തെ തന്നെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് എന്ന സ്ഥാനം ഒഴിവാക്കിയിരുന്നു. കൂടാതെ അടുത്തിടെ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഈ വേളയില്‍ ഗുജറാത്ത് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഹാര്‍ദിക് പട്ടേല്‍ ഉന്നയിച്ചിരുന്നു എങ്കിലും രാഹുല്‍ ഗാന്ധിയുമായുള്ള സൗഹൃദ കൂടിക്കാഴ്ച നടന്നില്ല. തന്റെ വാക്കുകള്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് പിന്നീട് ഹാര്‍ദിക് പ്രതികരിച്ചത്. ഗുജറാത്തിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യമില്ല. ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യേക പദ്ധതി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി എല്ലാ സംസ്ഥാനത്തും അകറ്റി നിര്‍ത്തപ്പെടുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

Meera Hari

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

21 mins ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

30 mins ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

1 hour ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

1 hour ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

2 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

2 hours ago