ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഒക്ടോബർ 17-ന് വൈകുന്നേരം 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
തുലാമാസം ഒന്നായ ഒക്ടോബർ 18-ന് രാവിലെ അഞ്ചു മണിക്ക് ഭക്തർക്കായി ദർശനം ആരംഭിക്കും. ഈ ദിവസം തന്നെയാണ് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് സന്നിധാനത്ത് വെച്ച് നടക്കുക.
തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22-ന് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തും. രാഷ്ട്രപതിയെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 22-ന് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും.
ശ്രീചിത്തിര ആട്ടതിരുനാൾ ഒക്ടോബർ 21-നാണ്. പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22-ന് രാത്രി നട അടയ്ക്കും.

