Sabarimala

വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്ക് ദർശനം നാളെ മുതൽ

പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കും. ഇന്ന് ഭക്തർക്ക് പ്രവേശനമില്ല. നാളെ പുലർച്ചെ മുതൽ 18 ന് രാത്രിയിൽ മേടമാസ പൂജ പൂർത്തിയാകുന്നതു വരെ ഭക്തർക്ക് ദർശനം നടത്താം.

തുടർന്ന് വിഷു ദിവസമായ 15ന് പുലർച്ചെ വിഷുക്കണി ആദ്യം അയ്യപ്പനെ കണി കാണിക്കും. ഇതിനു ശേഷമാകും തീർത്ഥാടകർക്ക് വിഷുക്കണി ദർശനം അനുവദിക്കുക. 15 ന് തന്ത്രി മഹേഷ് മോഹനരും മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും.

അതേസമയം തന്നെ ശബരിമല, പമ്പ ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡ് നിശ്ചയിച്ച പുതുക്കിയ വഴിപാട് നിരക്കുകൾ ഇന്ന് നിലവിൽ വരും. വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയ്ക്ക് 10 മുതൽ 20 രൂപ വരെ വർധിച്ചു. സ്നാനത്തിന് പമ്പയിൽ ജലനിരപ്പ് കുറവാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുളളാർ അണക്കെട്ടിൽ നിന്ന് വെള്ളം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം.

B4 Admin

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

57 minutes ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

1 hour ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

2 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

2 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

6 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

12 hours ago