ബെംഗളൂരു: ശ്രീരാമനവമി ദിനത്തിൽ ബെംഗളൂരുവിൽ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനും മാംസം വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി ബെംഗളൂരു ബൃഹത് നഗര പാലികെ. ബിബിഎംപി അധികൃതരുടെ അറിയിപ്പ് അനുസരിച്ച് ശ്രീരാമനവമി ദിനത്തിൽ അറവുശാലകൾ, കന്നുകാലികളെ കശാപ്പ് ചെയ്യുന്നത്, മാംസം വിൽപന എന്നിവ നിരോധിക്കുമെന്ന് ബെംഗളൂരുവിലെ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. നേരത്തെ ഏപ്രിൽ മൂന്നിന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത കശാപ്പ് നിരോധനം സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉത്തരവ്.
അതേസമയം ശ്രീരാമനവമി ദിനത്തിൽ മാത്രമല്ല, ഗാന്ധിജയന്തി, സർവോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വിൽപനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വർഷത്തിൽ എട്ടു ദിവസമെങ്കിലും മാംസവിൽപനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ ദിവസങ്ങൾക്ക് മുൻപ് മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്നും കർണാടക മൃഗസംരക്ഷണ വകുപ്പ് ഉത്തരവിട്ടിരുന്നു.
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…