Sabarimala

തൃക്കാർത്തിക ദീപപ്രഭ ചൊരിഞ്ഞ് ശബരിമല സന്നിധാനം

ശബരിമല: വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഞായറാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. സോപാനത്ത് ദീപാരാധനയ്ക്ക് മുന്‍പ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദീപം തെളിച്ചു. തന്ത്രിയുടേയും മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ സന്നിധാനത്തും മേല്‍ശാന്തി ശംഭു നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മാളികപ്പുറത്തും ചടങ്ങുകള്‍ നടന്നു. സന്നിധാനത്ത് വിളക്കുകളിലും മണ്‍ചെരാതുകളിലും കാര്‍ത്തികദീപം തെളിയിച്ചതോടെ തിരുസന്നിധി ദീപാലംകൃതമായി.

കിഴക്കേ മണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ നെയ് വിളക്ക് തന്ത്രി തെളിച്ചതോടെ തൃക്കാര്‍ത്തിക ചടങ്ങുകള്‍ക്ക് തുടക്കമായി. ദീപാരാധനയ്ക്കു ശേഷം ക്ഷേത്ര പരിസരത്ത് കര്‍പ്പൂര ദീപം തെളിച്ചായിരുന്നു കാര്‍ത്തിക ആഘോഷം. അങ്കി ചാര്‍ത്തിയുള്ള പ്രത്യേക ദീപാരാധനയായിരുന്നു തൃക്കാര്‍ത്തിക ദിനത്തിലെ പ്രധാന ചടങ്ങ്. ശ്രീകോവിലിനു സമീപത്തെ ഗണപതി ഹോമത്തട്ടില്‍ അരിപ്പൊടിയും മഞ്ഞള്‍പൊടിയും കളം വരച്ച് അതില്‍ തെറ്റി, ജമന്തിപൂക്കള്‍, പനിനീര്‍ പൂക്കള്‍ നിരത്തി മണ്‍ചെരാതുകളും വച്ചായിരുന്നു കാര്‍ത്തിക ദീപം തെളിച്ചത്. കലശാഭിഷേകം, കളഭാഭിഷേകം, ഉദയാസ്തമന പൂജ, പടി പൂജ എന്നിവയും നടന്നു. ക്ഷേത്ര ജീവനക്കാരും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരും അയ്യപ്പന്മാരും ചേര്‍ന്നാണ് കാര്‍ത്തിക ദീപം തെളിച്ചത്.

B4 Admin

Share
Published by
B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

10 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

11 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

11 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

12 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

13 hours ago