Monday, April 29, 2024
spot_img

ശബരിമലയിലെ ഹലാല്‍ ശര്‍ക്കര; പ്രതിരോധത്തിലായതോടെ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ദേവസ്വം ബോര്‍ഡ്

ശബരിമല: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗത്തില്‍ പ്രതിരോധത്തിലായ ദേവസ്വം ബോര്‍ഡ്, വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ പരാതി നൽകി. ശബരിമലയിൽ അരവണ പായസം ഉണ്ടാക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത് ഒരു മുസ്ലീമിനാണ് എന്നും ഹലാൽ ശർക്കരയാണ് ശബരിമലയിൽ അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് എന്നുമുള്ള സോഷ്യൽ മീഡിയകളിലൂടെയും ദൃശ്യ മാധ്യമത്തിലൂടെയും നടത്തുന്ന പ്രചാരണങ്ങൾ വ്യാജവും വസ്തുതാ വിരുദ്ധമാണെന്നും, അങ്ങേയറ്റം ഹീനവും അപകീർത്തികരവുമായ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ഐ ടി നിയമപ്രകാരമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും തിരുവിതാം കൂർ ദേവസ്വം കമ്മീഷണർ അറിയിച്ചു.

പ്രസ്തുത നിയമനടപടികളുടെ പൂർണ്ണ ഉത്തരവാദിത്വം ഇത്തരം നുണ പ്രചാരണം നടത്തുന്നവർക്ക് മാത്രമായിരിക്കും എന്നും ദേവസ്വം കമ്മീഷ്ണർ അറിയിച്ചു . ശബരിമല ദേവസ്വത്തിലെ അരവണ പ്രസാദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ കുപ്രചാരണങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്സികുട്ടീവ് ഓഫിസർ സന്നിധാനം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ.ജെ.ആർ കുമാറിന്റെ ഹർജിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ഹർജിയിൽ പറയുന്നു.

Related Articles

Latest Articles