തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍. സ്ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം വ്യക്തമാക്കി.
മലകയറുമെന്ന് പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിട്ടാണ്. തൃപ്തി ദേശായിക്ക് പൊലീസ് സംരക്ഷണം നല്‍കില്ല. സ്റ്റേയില്ലെന്ന കാരണത്താല്‍ ആരെങ്കിലും വന്നാല്‍ അവര്‍ കോടതിയില്‍ പോയി ഉത്തരവ് തേടേണ്ടിവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ നിയമോപദേശം. കേസില്‍ അന്തിമതീര്‍പ്പ് വരും വരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതം. പുതിയ വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും നിയമോപദേശത്തില്‍ പറയുന്നു.

