തൃശൂര്‍: ശബരിമലയില്‍ സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ആധുനികവും ശക്തവുമാക്കാന്‍ പൊലീസ് തീരുമാനിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്നങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുമെല്ലാം കണക്കിലെടുത്താണ് ആധുനിക സുരക്ഷ സംവിധാനങ്ങള്‍ സജ്ജമാക്കുന്നത്.
സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എക്സ്പ്ലോസീവ് ഡിറ്റക്ടറുകള്‍, പോര്‍ട്ടബിള്‍ എക്സ് റേ മെഷിനുകള്‍, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കാന്‍ കഴിയുന്ന ബോട്ടം ഇന്സ്പെക്ഷന് മെഷിനുകള്‍ എന്നിവയ്ക്കുള്ള ടെണ്ടറുകള്‍ കേരള പൊലീസ് ക്ഷണിച്ചു കഴിഞ്ഞു. ശബരിമലയിലെ സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടിയാണിതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വിദേശ നിര്‍മിത ഉത്പന്നങ്ങളും വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. വാഹനങ്ങളുടെ അടിഭാഗം സ്കാന്‍ ചെയ്ത് പരിശോധിക്കാന്‍ കഴിയുന്ന സംവിധാനം ഉപയോഗിച്ച് ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കും. വാഹനത്തിനകത്ത് ഏതെങ്കിലും തരത്തിലുള്ള സ്ഫോടകവസ്തുക്കളോ മറ്റും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഇത്തരം ബോട്ടം സ്കാന്‍ സംവിധാനത്താല്‍ സാധിക്കും. ശബരിമലയില്‍ പഴുതടച്ച സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാകും വരുന്ന മണ്ഡലകാലത്ത് ഭക്തരെ പ്രവേശിപ്പിക്കുയെന്ന് ഇതോടെ ഉറപ്പായി.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന് വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…