Wednesday, May 8, 2024
spot_img

ശ​ബ​രി​മ​ല​ യുവതീപ്രവേശനം- നാണക്കേട് മറികടക്കാന്‍ ഉറച്ച് പൊലീസ്

തൃ​ശൂ​ര്‍: ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ആ​ധു​നി​ക​വും ശ​ക്ത​വു​മാ​ക്കാ​ന്‍ പൊലീസ് തീരുമാനിച്ചു. യുവതീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ മണ്ഡലകാലത്തുണ്ടായ പ്ര​ശ്ന​ങ്ങ​ളും സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന തീ​വ്ര​വാ​ദ ഭീ​ഷ​ണി​യു​മെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​ധു​നി​ക സു​ര​ക്ഷ ​സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​ത്.

സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന എ​ക്സ്പ്ലോ​സീ​വ് ഡി​റ്റ​ക്ട​റു​ക​ള്‍, പോ​ര്‍​ട്ട​ബി​ള്‍ എ​ക്സ് റേ ​മെ​ഷി​നു​ക​ള്‍, വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന ബോ​ട്ടം ഇ​ന്‍​സ്പെ​ക്ഷ​ന്‍ മെ​ഷി​നു​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള ടെ​ണ്ട​റു​ക​ള്‍ കേ​ര​ള പൊ​ലീ​സ് ക്ഷ​ണി​ച്ചു ക​ഴി​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യാ​ണി​തെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വി​ദേ​ശ നി​ര്‍​മി​ത ഉ​ത്പ​ന്ന​ങ്ങ​ളും വാ​ങ്ങാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം സ്കാ​ന്‍ ചെ​യ്ത് പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്‌ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കും. വാ​ഹ​ന​ത്തി​ന​ക​ത്ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ളോ മ​റ്റും ഒ​ളി​പ്പി​ച്ചു വ​ച്ചി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഇ​ത്ത​രം ബോ​ട്ടം സ്കാ​ന്‍ സം​വി​ധാ​ന​ത്താ​ല്‍ സാ​ധി​ക്കും. ശ​ബ​രി​മ​ല​യി​ല്‍ പ​ഴു​ത​ട​ച്ച സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യാ​കും വ​രു​ന്ന മണ്ഡലകാലത്ത് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​യെ​ന്ന് ഇ​തോ​ടെ ഉ​റ​പ്പാ​യി.

Related Articles

Latest Articles