Saturday, December 20, 2025

ന്യായമായി ഫൈനലിലേക്ക് യോഗ്യത നേടിയ വിനേഷിന്റെ അര്‍ഹമായ മെഡല്‍ തട്ടിയെടുക്കുകയായിരുന്നു ! വെള്ളി മെഡല്‍ നൽകണം !വിനേഷ് ഫോഗട്ടിന് പിന്തുണയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ : വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ അയോഗ്യത കൽപ്പിക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അര്‍ഹതപ്പെട്ട വെള്ളി മെഡല്‍ നല്‍കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന കാരണത്താലാണ് ഫോഗട്ടിനെ ഒളിമ്പിക് കമ്മിറ്റി അയോഗ്യയാക്കിയത്. ഇതിനെതിരേ താരം സമര്‍പ്പിച്ച ഹര്‍ജി ലോക കായിക തര്‍ക്കപരിഹാര കോടിതിയുടെ പരിഗണനയിലിരിക്കെയാണ് പിന്തുണയുമായി സച്ചിന്‍ രംഗത്തെത്തിയിരിക്കുന്നത്.

“വിനേഷ് വെള്ളി മെഡല്‍ അര്‍ഹിക്കുന്നു. അവര്‍ക്ക് മെഡല്‍ നല്‍കണം. ന്യായമായി ഫൈനലിലേക്ക് യോഗ്യത നേടിയ അവര്‍ക്ക് അര്‍ഹമായ മെഡല്‍ തട്ടിയെടുക്കുകയായിരുന്നു. ഉത്തേജക ഉപയോഗം പോലുള്ള മോശം പ്രവൃത്തികളുടെ പേരിലാണ് ഈ അയോഗ്യതയെങ്കില്‍ അത് മനസിലാക്കാം. എന്നാല്‍ ഇത് അങ്ങനെയല്ല വിനേഷിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ” സച്ചിൻ തെണ്ടുൽക്കർ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

Related Articles

Latest Articles