Wednesday, December 17, 2025

നന്ദേട്ടന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം; കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ആർ എസ് എസ് സർസംഘ്ചാലകും ലോക്‌സഭാ സ്‌പീക്കറും

പന്തളം: മുതിർന്ന സംഘപ്രചാരകനും പ്രജ്ഞാപ്രവാഹ്‌ ദേശീയ സംയോജകനുമായ ജെ നന്ദകുമാറിന്റെ മാതാവ് ജെ ലീലാഭായിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ. ആർ എസ് എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, സർകാര്യവാഹ്‌ ദത്താത്രേയ ഹൊസബാളെ, സഹ സർകാര്യവാഹ്‌ അരുൺകുമാർ, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ,ബിജെപി നേതാവ് ഡോ. വിനയ് സഹസ്ര ബുദ്ധേ, തമിഴ്‌നാട് ബിജെപി നേതാക്കന്മാരായ വി പളനിസ്വാമി മുരുഗാനന്ദം, കേന്ദ്ര മന്ത്രിമാർ പാർലമെന്റ് അംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട പ്രമുഖർ ആദാരാഞ്ജലികൾ അർപ്പിച്ചു.

പന്തളത്തെ ആദ്യകാല സ്വയംസേവകനും നാഷണൽ ടീച്ചേഴ്‌സ് യൂണിയനെ ഏറെക്കാലം കേരളത്തിൽ നയിച്ച ജഗന്നാഥന്റെ പത്നിയാണ് ജെ ലീലാഭായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. റിട്ടയേർഡ് എൻജിനീയറും സാമൂഹിക സമരസത പത്തനംതിട്ട ജില്ലാ സംയോജകുമായ ജെ കൃഷ്ണകുമാർ മറ്റൊരു മകനാണ്.

Related Articles

Latest Articles