വൃദ്ധിമാൻ സാഹയും ശുഭ്മൻ ഗില്ലും ഗുജറാത്തിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങുന്നു
പാണ്ഡ്യ സഹോദരന്മാർ ക്യാപ്റ്റന്മാരായി ചരിത്രം കുറിച്ച മത്സരത്തിൽ ലക്‌നൗവിനെതിരെ ഗുജറാത്തിന് വമ്പൻ സ്കോർ. ടോസ് നേടിയ ലക്‌നൗ നായകൻ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു .ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറുകളിൽ നേടിയത് 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 227 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർമാരായി ഇറങ്ങിയ വൃദ്ധിമാൻ സാഹയും ശുഭ്മൻ ഗില്ലും തകർത്തടിച്ചതോടെ ഗുജറാത്ത് കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. ഏഴു ബൗളർമാരെക്കൂടാതെ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യയും പന്തെറിഞ്ഞെങ്കിലും ഗുജറാത്ത് ബാറ്റർമാക്ക് ഭീഷണിയാകാൻ കഴിഞ്ഞില്ല.
43 പന്തിൽ നിന്നാണ് സാഹ 81 റൺസെടുത്തത്. പതിമൂന്നാം ഓവറിൽ ആവേശ് ഖാൻ സാഹയെ പുറത്താക്കിയില്ലായിരുന്നുവെങ്കിൽ ഗുജറാത്ത് ഇതിലും മികച്ച സ്കോറിലെത്തുമായിരുന്നു. ഇതിനുശേഷം ഗുജറത്തിന്റെ റൺ നിരക്ക് കാര്യമായ രീതിയിൽ കുറഞ്ഞു. അതെ സമയം 51 പന്തിൽ 2 ഫോറും 7 സിക്സും അടക്കം 94 റൺസെടുത്ത മറ്റൊരു ഓപ്പണർ ഗില്ലിന് ആറ് റൺസ് അകലെ സെഞ്ചുറി നഷ്ടമായി. സാഹക്ക് ശേഷം എത്തിയ ഹർദിക് പാണ്ഡ്യ ഇന്നും നിരാശപ്പെടുത്തി.
പുറകെയെത്തിയ മില്ലർ ജിലിന് പിന്തുണ നൽകിയതോടെ ടീം സ്കോർ 200 കടന്നു. ഐപിഎല്ലിൽ ലക്‌നൗവിന് വേണ്ടി ആദ്യ മത്സരം കളിച്ച സ്വപ്നിൽ സിംഗ് മാത്രമാണ് ബൗളിംഗ് നിരയിൽ കാര്യമായി അടി വാങ്ങാത്തത്. ഒരു ഓവർ മാത്രമെറിഞ്ഞ താരം ഏഴ് റൺസ് മാത്രമാണ് വിട്ടു കൊടുത്തത് .
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…