കൊച്ചി : ആരാധകരുടെ പ്രിയ താരം സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി വിട്ടു. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് അഞ്ച് വർഷത്തെ കരാറിലാണ് താരത്തെ സ്വന്തം തട്ടകത്തിലെത്തിച്ചത്. ബഗാൻ പ്രതിരോധ താരം പ്രീതം കോട്ടാൽ മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തും. ട്രാൻസ്ഫര്‍ ഫീയായി 90 ലക്ഷം രൂപ കേരള ബ്ലാസ്റ്റേഴ്സിനു ലഭിക്കും.
2017 ൽ ടീമിലെത്തിയ സഹൽ 2 വർഷം കൂടി കരാർ ബാക്കി നിൽക്കെയാണു ടീം വിടുന്നത്. പ്രതിഫലമായി 2.5 കോടി രൂപയാകും ബഗാൻ നൽകുക. കോട്ടാലിന്റെ ട്രാൻസ്ഫർ ഫീ 1.50 കോടിയാണ്. സഹലിന്റെ സാന്നിധ്യമില്ലാതെ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹിതനായ താരം അവധിയിലാണ്.
അതെ സമയം ഇന്നലെ തുടങ്ങിയ പ്രീ സീസൺ ക്യാംപിനു ബ്ലാസ്റ്റേഴ്സ് താരങ്ങൾ കഴിഞ്ഞ ദിവസം മുതൽ എത്തിത്തുടങ്ങിയിരുന്നു. അഡ്രിയൻ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, തുടങ്ങിയവർക്ക് പുറമെ ഓസ്ട്രേലിയൻ താരം ജോഷ്വ സത്തിരിയോയയും പരിശീലനത്തിൽ പങ്കെടുത്തു. അതേസമയം മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് എത്തിയിട്ടില്ല.

