സൈക്കിളിൽ ഇന്ത്യ ചുറ്റിക്കറങ്ങാനിറങ്ങിയ സഹല എന്ന മലപ്പുറംകാരിയെക്കുറിച്ചു സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. ഒരു പെൺകുട്ടിയായതിനാൽ തന്നെ നിരവധി വെല്ലുവിളികൾ നേരിട്ടാണ് സഹല യാത്ര ആരംഭിച്ചത്. ഇരുപത്തിയൊന്നുകാരിയായ സഹല, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ തച്ചണ്ണ സ്വദേശി സക്കീർ ഹുസൈൻ, ഹഫ്സത്ത് ദമ്പതികളുടെ മൂത്തമകളാണ്. സഹലയും രണ്ട് സുഹൃത്തുക്കളും അടങ്ങുന്ന യാത്ര സംഘത്തിന് പലയിടങ്ങളിൽ നിന്നും ആശംസകളും വിമർശനങ്ങളും എത്തിയിരുന്നു. സഹലക്ക് ആശംസകൾ അറിയിക്കാൻ എത്തിയവരിൽ പ്രമുഖനായിരുന്നു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ.
ശിഹാബ് തങ്ങൾ തന്റെ ഫേസ്ബുക് പേജിൽ സഹലക്ക് ആശംസ അറിയിച്ചു പോസ്റ്റ് ഇട്ടിരുന്നു. “യാത്രാമംഗളങ്ങൾ പ്രിയ സഹോദരി, ഒരുപാട് സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ ഈ ഇച്ചാ ശക്തി ഒരു ഊർജ്ജമാകും, ധൈര്യമായി മുന്നോട്ട് പോവൂ.. ഒരു ജനത മുഴുവൻ കൂടെയുണ്ട്” എന്നതായിരുന്നു പോസ്റ്റ്. പക്ഷെ പോസ്റ്റ് ഇട്ട ശേഷമാണ് ശിഹാബ് തങ്ങൾക്ക് മനസിലായത് തങ്ങളുടെ ജനത മുഴുവൻ എതിരാണെന്ന്. സഹലയുടെ യാത്ര ഇസ്ലാമികമല്ല എന്നും, സ്ത്രീകളെ അഴിച്ചു വിടുന്നതാണ് ഇസ്ലാമിക സംസ്കാരമെന്നും പറഞ്ഞു ഇസ്ലാമിസ്റ്റുകൾ കമെന്റ് ബോക്സിൽ ആക്രമണം അഴിച്ചുവിട്ടു. എന്തായാലും സ്വന്തം ജനതയെ ആധുനിക-പുരോഗമന-സ്ത്രീപക്ഷ ചിന്തകൾ ഒന്നും പഠിപ്പിക്കാൻ നിൽക്കാതെ ജനത കൂടെ ഇല്ലാത്ത പെൺകുട്ടിയുടെ കൂടെ സാഹിബും ഇല്ല എന്ന് തീരുമാനിച്ചു. ജനത മുഴുവൻ കൂടെയുണ്ടാകുമെന്ന് ആശംസിച്ച ചെറിയ തങ്ങൾക്ക് അധികനേരം പോസ്റ്റ് സ്വന്തം വാളിൽ ഇടാൻ സാധിക്കാതെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണത്തെതുടർന്ന് ഡിലീറ്റ് ചെയ്യേണ്ടിവന്നു.
ലോകമെമ്പാടും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുമ്പോൾ, ഒരു പെൺകുട്ടി നടത്തുന്ന ധീരമായ സ്വപ്ന സാക്ഷാത്കാരത്തിന് ഐക്യദാർഢ്യപ്പെട്ടു അതിലുറച്ചു നിൽക്കാതെ ആശംസ പിൻവലിച്ചത് മുസ്ലിം ലീഗിന്റെയും ഇസ്ലാമിന്റെയും സ്ത്രീവിരുദ്ധത തുറന്നുകാണിക്കുന്നു. എന്തായാലും സഹലയെ മാതൃകയാക്കി പെൺകുട്ടികളൊക്കെ ഊരുചുറ്റാൻ ഇറങ്ങുമെന്നും, അന്യ പുരുഷന്മാരോട് കൂടെ യാത്ര ചെയ്യുന്ന മുസ്ലിം സ്ത്രീ തെറ്റായ മാതൃകയാണെന്നും സൈബർ ഇടത്തിൽ ഇസ്ലാമിക ഭ്രാന്തന്മാർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. എന്തായാലും ഈ മതഭ്രാന്തന്മാരുടെ അഭിപ്രായങ്ങളെ പരിഗണിക്കാതെ തന്റെ സ്വപ്‌നങ്ങൾ കീഴടക്കാൻ യാത്ര തുടരുകയാണ് സഹല.
അപ്പോഴും പെണ്ണുങ്ങളെ സദാചാരം പഠിപ്പിക്കുന്ന ഈ മതഭ്രാന്തന്മാർ ഇവിടെ പൊട്ടക്കുളത്തിലെ തവളകളെപ്പോലെ കാൽക്കാശിനു വിലയില്ലാത്ത അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…