അടൂർ : നിർധനരായ വൃക്ക രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ട് സായി ഗ്രാമം ചുക്കാൻ പിടിക്കുന്ന “നവജീവനം” സൗജന്യ ഡയാലിസിസ് സെൻ്റർ അടൂരിലും പ്രവർത്തനമാരംഭിക്കും. അടൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ശബരിഗിരി ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ( ജീവതാളം) പദ്ധതിയുടെയും ആറ്റിങ്ങൽ തോന്നക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സായി ഗ്രാമത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് ഡയാലിസിസ് സെൻ്റർ അടൂരിനു അടുത്ത് ഏഴാം മൈലിൽ പ്രവർത്തനമാരംഭിക്കുന്നത്.
ഇത് സംബന്ധിച്ച് നടന്ന ആലോചനയോഗം അഞ്ചു ലക്ഷത്തിലധികം സൗജന്യ ഡയാലിസിസ് നടത്തി ലോക റെക്കോർഡിനു അർഹനായ കെ.എൻ ആനന്ദ് കുമാർ ഉത്ഘാടനം ചെയ്തു. സൊസൈറ്റി ചീഫ് പ്രൊമോട്ടർ ജയ് സൂര്യ ഗംഗാധരൻ അദ്ധ്യക്ഷനായിരുന്നു. ഒക്ടോബറിനുളളിൽ പാലിയേറ്റീവ്’ കെയർ യൂണിറ്റും തുടങ്ങുമെന്നും ഇവർ പറഞ്ഞു. യോഗത്തിൽ ഡയാലിസിസ് രോഗികൾക്ക് മുൻഗണ അടിസ്ഥാനത്തിൽ ഡയാലിസിസ് കിറ്റും മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു.
ഡോ :സുശീലൻ ലക്ഷ്മണൻ ലൈഫ് കെയർ ക്ലിനിക് , ഫാ : തോമസ് പി മുക്കലിൽ , ആദർശ്. പി സീനിയർ ഡയല്യസിസ് ടെക്കോനോയോളജിസ്റ് , ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാർ, ഡോ:കേശവ മോഹൻ ,കലചന്ദ്രൻ , എസ്.പ്രദീപ് നിലാവ്, അരവിന്ദ് എം.കെ, പി ബി. ദിനേശ്, പി എസ് സതീഷ് കുമാർ , വിജയകുമാർ എം സി , രാമകൃഷ്ണൻ രാമൻ , വിമൽ കുമാർ ആർ , പ്രിയങ്ക ജയ് സൂര്യ എന്നിവർ സംസാരിച്ചു.

