SAIF ALI KHAN
അടുത്ത മകൻ ബാബർ ….വീണ്ടും ഹിന്ദു സമൂഹത്തെ ചവിട്ടിത്താഴ്ത്തി സെയ്ഫ് അലി ഖാൻ | SAIF ALI KHAN
ഏവർക്കും പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ഈ ഫെബ്രുവരിയിലാണ് കരീന കപൂർ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. കരീനയുടെ പിതാവ് രൺധീർ കപൂർ ജൂലൈയിൽ കുഞ്ഞിന്റെ പേര് ‘ജെ’ എന്നാണെന്നു പറഞ്ഞിരുന്നുവെങ്കിലും ഈ പേര് പുതിയ വിവാദങ്ങളാണ് ബോളിവുഡിൽ ഉണ്ടാക്കിയിരിക്കുന്നത്. കരീന തന്റെ പുസ്തകമായ ‘പ്രെഗ്നൻസി ബൈബിൾ: ദി അൾട്ടിമേറ്റ് മാനുവൽ ഫോർ മോംസ്-ടു-ബി’ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. ഈ പുസ്തകത്തിൽ കുഞ്ഞിന്റെ മുഴുവൻ പേര് ‘ജഹാംഗീർ’ എന്നാണെന്നു കരീന എഴുതിയിരുന്നു. ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്ത വാർത്തയിൽ കരീനയുടെ പുസ്തകത്തിൽ കുട്ടിയുടെ ഫോട്ടോയുടെ ഒപ്പം ജഹാംഗീർ അലി ഖാൻ എന്ന് പരാമർശിച്ചിട്ടുണ്ടെന്നും പറയുന്നു.
മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയാണ് ജഹാംഗീർ. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ജഹാംഗീറിന്റെ പേര് മക്കൾക്ക് ഇടുന്നത് ഇന്ത്യൻ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു പലയിടത്തുനിന്നും ഉയർന്ന പ്രതികരണം. ഇതിനുപിന്നാലെ കരീനക്കും ഭർത്താവ് സെയ്ഫ് അലിഖാനുമെതിരെ ട്വിറ്ററിൽ വൻതോതിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. കരീന കപൂറിന്റെ മൂത്ത മകൻ തൈമൂറിന്റെ പേര് പുറത്തുവിട്ടപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആദ്യ കുട്ടിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് രണ്ടാമത്തെ മകനെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിടാതെ ഇരിക്കുകയായിരുന്നു താരദമ്പതികൾ.
ലോകചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെട്ട മധ്യേഷ്യയിലെ ചക്രവർത്തിയായിരുന്നു തൈമൂർ. ഇത്തരം പേരുകൾ എന്തിനാണ് കുഞ്ഞുങ്ങൾക്ക് ഇടുന്നതെന്നായിരുന്നു അന്നത്തെ വിവാദത്തിനു കാരണം. എന്നാൽ ക്രൂരനായ ഭരണാധികാരിയുടെ പേരിന്റെ ഓർമപ്പെടുത്തലാണ് തൈമൂർ എന്നും, പുരാതനമായ പേർഷ്യൻ ഭാഷയിൽ തൈമൂർ എന്നാൽ ഇരുമ്പ് എന്നാണർത്ഥമെന്നും സെയ്ഫ്അലീഖാൻ അന്ന് വിശദീകരിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…