Sunday, December 21, 2025

മുസ്ലീം സ്ത്രീകളോടുളള ബി.ജെ.പി.യുടെ സമീപനം പുരോഗമനപരമായത്; മുത്തലാഖിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച സൈറാ ബാനുവും ബിജെപിയിലേക്ക്

ദില്ലി: മുത്തലാഖിനെതിരെ ആദ്യമായി സുപ്രീംകോടതിയെ സമീപിച്ച സൈറാ ബാനുവും ബിജെപിയില്‍ ചേര്‍ന്നു. മുസ്ലീം സ്ത്രീകളോടുളള ബി.ജെ.പി.യുടെ സമീപനം പുരോഗമനപരമായതാണെന്നും അതില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും ബാനു മാദ്ധ്യമങ്ങളോട് പറഞ്ഞു. 2016ലാണ് മുത്തലാഖിനെതിരേ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പിന്നീട് മുത്തലാഖ് ക്രിമനല്‍ക്കുറ്റമാക്കി നിയമനിര്‍മാണം നടത്തി. ദെഹ്‌റാദൂണിലെ സംസ്ഥാന സമിതി ഓഫീസില്‍ സംസ്ഥാനാദ്ധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്താണ് സൈറാ ബാനുവിന് അംഗത്വം നല്‍കിയത്.

സ്വന്തം ഭര്‍ത്താവില്‍ നിന്നുണ്ടായ ദുരനുഭവങ്ങളുടെ പശ്‌ചാത്തലത്തിലാണ് സൈറാ ബാനു മുത്തലാഖിനെതിരേയുളള പോരാട്ടത്തിന് മുന്‍ നിരയില്‍ അണിനിരന്നത്.
സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദം സ്വന്തമാക്കിയ സൈറാ ബാനുവിന്റെ മുത്താലാഖിനെതിരെയുളള പോരാട്ടം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതേസമയം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കായി ഇവര്‍ പ്രചാരണത്തിനിറങ്ങിയേക്കുമെന്നും സൂചനയുണ്ട്.

Related Articles

Latest Articles