Wednesday, December 24, 2025

രാഹുലിനെ വഴിയില്‍ വച്ച് അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ മാന്യത;രാഹുല്‍ മാങ്കൂട്ടത്തില്‍ വിളഞ്ഞ് പഴുക്കട്ടെ, വിമർശനവുമായി സജി ചെറിയാന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ വഴിയില്‍ വച്ച് അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ മാന്യതയെന്ന് മന്ത്രി സജി ചെറിയാന്‍. ഇന്ന് ഈ മന്ത്രിസഭയില്‍ ജയിലില്‍ പോകാത്ത ആരാണ് ഉള്ളത്. താനടക്കമുള്ള ആളുകള്‍ ജയിലില്‍ പോയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി വിമര്‍ശിച്ചു. അന്ന് ഈ മാദ്ധ്യമങ്ങളുടെ ഒന്നും സഹായം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.മാദ്ധ്യമങ്ങളുടെ സഹായം ഉണ്ടായിരുന്നെങ്കില്‍ താന്‍ ലോകപ്രശസ്തനായി പോയേനെ. മാദ്ധ്യമങ്ങള്‍ ചിലയാളുകള്‍ക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. മാദ്ധ്യമങ്ങള്‍ പുതിയ കുറേ നേതാക്കളെ സൃഷ്ടിക്കുന്നു.അക്രമം നടത്താന്‍ മുന്‍കൈയെടുത്ത ആളുകളില്‍ ആരാണ് ജയിലില്‍ പോകാത്തത്. നിയമത്തിന്റെ മുന്‍പില്‍ കെഎസ്യു എന്നോ ഡിവൈഎഫ്‌ഐ എന്നോ എസ്എഫ്‌ഐ എന്നോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles