Salim Gazi
ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിലെ പ്രധാനപ്രതിയായ ഭീകരൻ സലീം ഗാസി (Terrorist Salim Gazi Death) മരിച്ചു. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെയും ചോട്ടാ ഷക്കീലിന്റെയും അനുയായി ആണ് ഈ കൊടുംഭീകരൻ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ പോലീസാണ് സലീം മരിച്ച വിവരം പുറത്തുവിട്ടത്. അതേസമയം സ്‌ഫോടന കേസിലെ പ്രതിയായ യൂസഫ് മേമൻ ജയിൽവാസം അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സലീം ഗാസിയും മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഏതാനും നാളുകളായി പ്രമേഹം, രക്തസമ്മർദ്ദം എന്നിവ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാൽ ഇയാൾ അവശനായിരുന്നു. 1993 മാർച്ച് 12 നായിരുന്നു ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയിൽ വൻ സ്‌ഫോടന പരമ്പര സൃഷ്ടിച്ചത്. സംഭവത്തിൽ 257 പേർ മരിക്കുകയും, 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പാകിസ്ഥാനിലേക്ക് കടന്ന ഇയാൾക്കായി മുംബൈ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ സഹായത്താൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് വേണ്ടി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…