ആലപ്പുഴ: ജില്ലയിലെ ഒരു ഡസനോളം സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സഹകരണ നിക്ഷേപകർ ആശങ്കയിലായി. പല ബാങ്കുകൾക്കുമെതിരെ പണം തിരികെ ലഭിക്കാതെ നിക്ഷേപകർ സമരത്തിലുമാണ്. സിപിഐ എമ്മും കോൺഗ്രസ്സും ഭരിക്കുന്ന ബാങ്കുകളാണിവ. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിയെ തുടർന്ന് ബാങ്ക് വൻ പ്രതിസന്ധിയിലായി. നിരവധി നിക്ഷേപകർക്കാണ് പണം നഷ്ടമായത്. പണം നഷ്ടമായ നിക്ഷേപകർ കഴിഞ്ഞ ഒരു മാസമായി ബാങ്ക് ഹെഡ് ഓഫീസിനു മുന്നിൽ സമരത്തിലാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ബാങ്ക് ഭരണം കൈയ്യാളുന്നത്. സിപിഐഎം, കോൺഗ്രസ് ഭരണസമിതികൾ ഭരിക്കുന്ന പട്ടണക്കാട്, കൈനകരി, ചേർത്തല, രാമങ്കരി തുടങ്ങിയ സഹകരണ ബാങ്കുകളിലും വൻ ക്രമക്കേടുകൾ പുറത്തുവന്നിട്ടുണ്ട്. ആയിരക്കണക്കിന് നിക്ഷേപകരാണ് പണം ജീവിതത്തിൽ പല നിർണ്ണായക ആവശ്യങ്ങൾക്കുമായി ചേർത്തുവച്ച പണം നഷ്ടമായതറിഞ്ഞ് ആശങ്കയിലായത്.
സഹകരണ മേഖലയിലെ ഇത്തരം പ്രതിസന്ധികൾക്കെതിരെ സഹകരണ വകുപ്പ് രൂപീകരിച്ച് ശക്തമായ നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ എൽ ഡി എഫും യു ഡി എഫും ജന വിരുദ്ധ സംയുക്ത സമരം നടത്തുകയാണ്. നിയമ നിർമ്മാണത്തിനെതിരെ വ്യാജ പ്രചാരണങ്ങളും തുടരുന്നു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…