salim-kumar-remembers-old-incident-with-mammootty
വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി നയിച്ച ഒരു അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കുടുത്തപ്പോഴുള്ള അനുഭവം പങ്കുവെച്ച് നടൻ സലിം കുമാർ. അന്ന് കുഞ്ചന്‍, വിനീത്, ഗായകന്‍ വേണുഗോപാല്‍, സുകുമാരി, ശ്രീജയ, ദിവ്യ ഉണ്ണി, പ്രീത തുടങ്ങിയവര്‍ പങ്കെടുത്ത ഷോയില്‍ ലൈറ്റ് ഓപ്പറേറ്റര്‍ ആയി എത്തിയത് അന്ന് അമേരിക്കയില്‍ പഠിക്കാന്‍ എത്തിയ ഒരു പയ്യനായിരുന്നു. ആ സമയത്ത് ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നത് കൊണ്ടാണ് ആ പയ്യനെ അതേല്‍പ്പിച്ചത്.
”എന്നാൽ പയ്യൻ ആയിരുന്നെങ്കിലും പ്രകാശ വിതാനത്തിന്റെ കാര്യത്തിൽ അഗ്രഗണ്യനായിരുന്നു. എന്നിരുന്നാലും ഇടയ്ക്ക് തന്റെ കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. അത് കാണുമ്പോള്‍ താൻ അവനെ സമാധാനിപ്പിക്കാന്‍ എന്നോണം പറയാറുണ്ട്, മോന്‍ വിഷമിക്കേണ്ട. തെറ്റുകള്‍ വരുമ്പോള്‍ സീനിയേര്‍സ് നമ്മളെ ചീത്ത പറയും. അത് നമ്മള്‍ നന്നാവാന്‍ വേണ്ടിയാണെന്ന്.
മാത്രമല്ല അവന്‍ വലുതാകുമ്പോള്‍ പേര് കേട്ട ഒരു ലൈറ്റ് ഓപ്പറേറ്റര്‍ ആവും എന്നതില്‍ എനിക്ക് യാതൊരു സംശയവും അന്നുണ്ടായിരുന്നില്ല. എന്നാൽ തന്റെ സംശയങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്ററാണ് പില്‍ക്കാലത്ത് ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം വെന്നിക്കൊടി പാറിച്ച ദുല്‍ഖര്‍ സല്‍മാന്‍ എന്നത് ദൈവനിശ്ചയം മാത്രം,’എന്ന് ഒരു പ്രമുഖ മാധ്യമത്തിൽ എഴുതുന്ന പ്രതിവാര പംക്തിയില്‍ സലിംകുമാര്‍ എഴുതി.
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ I…
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…