Friday, September 18, 2026

മമ്മുക്ക അന്ന് വഴക്ക് പറഞ്ഞ ലൈറ്റ് ഓപ്പറേറ്റർ ഇന്ന് ആരെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും: വെളിപ്പെടുത്തലുമായി സലിം കുമാര്‍

വർഷങ്ങൾക്ക് മുൻപ് മമ്മുട്ടി നയിച്ച ഒരു അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കുടുത്തപ്പോഴുള്ള അനുഭവം പങ്കുവെച്ച് നടൻ സലിം കുമാർ. അന്ന് കുഞ്ചന്‍, വിനീത്, ഗായകന്‍ വേണുഗോപാല്‍, സുകുമാരി, ശ്രീജയ, ദിവ്യ ഉണ്ണി, പ്രീത തുടങ്ങിയവര്‍ പങ്കെടുത്ത ഷോയില്‍ ലൈറ്റ് ഓപ്പറേറ്റര്‍ ആയി എത്തിയത് അന്ന് അമേരിക്കയില്‍ പഠിക്കാന്‍ എത്തിയ ഒരു പയ്യനായിരുന്നു. ആ സമയത്ത് ടീം അംഗങ്ങളുടെ എണ്ണം കുറവായിരുന്നത് കൊണ്ടാണ് ആ പയ്യനെ അതേല്‍പ്പിച്ചത്.

”എന്നാൽ പയ്യൻ ആയിരുന്നെങ്കിലും പ്രകാശ വിതാനത്തിന്റെ കാര്യത്തിൽ അഗ്രഗണ്യനായിരുന്നു. എന്നിരുന്നാലും ഇടയ്ക്ക് തന്റെ കൈയ്യബദ്ധം കൊണ്ട് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് മമ്മൂക്ക വഴക്ക് പറയുമ്പോള്‍ പയ്യന്റെ മുഖം വിഷമം കൊണ്ട് ചുവന്നു തുടുക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. അത് കാണുമ്പോള്‍ താൻ അവനെ സമാധാനിപ്പിക്കാന്‍ എന്നോണം പറയാറുണ്ട്, മോന്‍ വിഷമിക്കേണ്ട. തെറ്റുകള്‍ വരുമ്പോള്‍ സീനിയേര്‍സ് നമ്മളെ ചീത്ത പറയും. അത് നമ്മള്‍ നന്നാവാന്‍ വേണ്ടിയാണെന്ന്.

മാത്രമല്ല അവന്‍ വലുതാകുമ്പോള്‍ പേര് കേട്ട ഒരു ലൈറ്റ് ഓപ്പറേറ്റര്‍ ആവും എന്നതില്‍ എനിക്ക് യാതൊരു സംശയവും അന്നുണ്ടായിരുന്നില്ല. എന്നാൽ തന്റെ സംശയങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അന്നത്തെ ആ നാണംകുണുങ്ങിയായ, ചാലു എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ലൈറ്റ് ഓപ്പറേറ്ററാണ് പില്‍ക്കാലത്ത് ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം വെന്നിക്കൊടി പാറിച്ച ദുല്‍ഖര്‍ സല്‍മാന്‍ എന്നത് ദൈവനിശ്ചയം മാത്രം,’എന്ന് ഒരു പ്രമുഖ മാധ്യമത്തിൽ എഴുതുന്ന പ്രതിവാര പംക്തിയില്‍ സലിംകുമാര്‍ എഴുതി.

Related Articles

Latest Articles