samantha-ruth-prabhu-completed-12-years-in-cinema
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നായികയാണ് സാമന്ത. നേരത്തെ താരം വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ നാഗ ചൈതന്യയുമായുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ചതോടെയാണ്. നിലവിൽ നടി ബോളിവുഡിലേക്കും ഹോളിവുഡിലേക്കും ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ്. സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. അതിനോട് അനുബന്ധിച്ച് സാമന്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഇന്ന് രാവിലെ ഉണർന്നപ്പോഴാണ് സിനിമയിൽ താൻ 12 വർഷം പൂർത്തിയാക്കിയല്ലോ എന്ന് എന്നോർത്തത്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളുടെ 12 വർഷം. ഈ അനുഗ്രഹീത യാത്രയ്ക്കും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരെ നേടിയലും താൻ നന്ദിയുള്ളവളാണെന്നും സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്നും കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുമെന്നും പ്രതീക്ഷിക്കുന്നെന്ന്-സാമന്ത പറഞ്ഞു.
2010-ൽ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രത്തിൽ അതിഥി വേഷം അഭിനയിച്ചു കൊണ്ടാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്. തൃഷ നായികയായി എത്തിയ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് താരം എത്തിയത്. എന്നാൽ ഈ ചിത്രത്തിന്റെ തെലുങ്ക് റീ മേക്കില്‍ അതേ വർഷം തന്നെ ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ തെലുങ്കു റീമേക്കായ ‘യേ മായാ ചേസാവെ’ എന്ന ചിത്രത്തിൽ നായികയായും സാമന്ത അഭിനയിച്ചു. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലാണ് സാമന്ത അഭിനയിച്ചത്.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…