Featured

സമ്പത്തിനെ എന്തിന് പ്രൈവറ്റ് സെക്രട്ടറിയാക്കി? | Sampath

സമ്പത്തിനെ എന്തിന് പ്രൈവറ്റ് സെക്രട്ടറിയാക്കി? | Sampath

മുൻ എംപി എ സമ്പത്തിനെ പുതിയ പദവി നൽകി സിപിഎം. ദേവസ്വം-പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായിട്ടാണ് സമ്പത്തിനെ സിപിഎം നിയമിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മുൻ ലോക്സഭാംഗമാണ് എ സമ്പത്ത്. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സമ്പത്തിനെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. കാബിനറ്റ് റാങ്കോടെയായിരുന്നു നിയമം. ദില്ലിയിലെ കേരള ഹൗസിലായിരുന്നു പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതല വഹിച്ചിരുനത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും വേഗം നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് അദ്ദേഹം നിയമിക്കപ്പെട്ടതെങ്കിലും ഇക്കാര്യങ്ങളില്‍ എന്ത് ഇടപെടലാണ് സമ്ബത്ത് നടത്തിയതെന്ന് കേരള ഹൗസിന് വിവരമില്ല. പതിനാല് ലക്ഷത്തി ഇരുപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാല് രൂപയാണ് സമ്ബത്ത് ശമ്ബളവും മറ്റ് അലവന്‍സുകളുമായി കൈപ്പറ്റിയത്. അഞ്ച് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എണ്ണൂറ് രൂപയാണ് സമ്ബത്ത് കൈപ്പറ്റിയ യാത്രാബത്ത. ഫോണ്‍ ചാര്‍ജ് ഇനത്തില്‍ ഇരുപത്തി നാലായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ട് രൂപയും സ്റ്റേഷനറി സാധനം വാങ്ങിയ ഇനത്തില്‍ നാലായിരത്തി ഒരുനൂറ്റി അമ്ബത് രൂപയും സമ്ബത്ത് വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ താമസ സൗകര്യത്തിനൊപ്പം സഹായിക്കാനായി ഉദ്യോഗസ്ഥരേയും അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, ദേശീയബോധത്തിന്റെ ഉണർവാണ് ശാശ്വതമായ മാറ്റം കൊണ്ടുവരുന്നത്: പ്രക്ഷോഭ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നു!

പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില്‍ ദേശീയബോധവും സനാതന…

20 minutes ago

പുതിയ ത്രീ സ്റ്റാർ ബാറുകൾക്ക് ലൈസൻസില്ല: കർശന നിയന്ത്രണങ്ങളുമായി കേരളത്തിന്റെ പുതിയ കരട് മദ്യനയം പുറത്ത്!

സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…

2 hours ago

ഭഗവാൻ ശ്രീരാമനെ പുകഴ്ത്തിയ ജാവേദ് അക്തറിനെതിരെ മൗലാന സാജിദ് റഷീദി: പേര് ‘റാം പാൽ’ എന്നാക്കാൻ പരിഹാസം

ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…

4 hours ago

ദില്ലിയിൽ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിന്റെ പുണ്യപേജുകൾ കീറിയതായി ആരോപണം: 45കാരൻ അറസ്റ്റിൽ, പ്രതിഷേധവുമായി സിഖ് സമൂഹം

ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…

4 hours ago

പാകിസ്ഥാനെ വീഴ്ത്തി ഭാരതത്തിന് പത്താം സാഫ് കിരീടം: തുടർച്ചയായി മൂന്നാം കിരീടനേട്ടത്തോടെ ചരിത്ര ഹാട്രിക്

ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…

4 hours ago

അതിർത്തി കടന്നെത്തിയ ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് സൈനികർ കൈയേറ്റം ചെയ്തതായി ആരോപണം: ദൃശ്യങ്ങൾ പുറത്ത്, സൈനികൻ സുരക്ഷിതമായി ഭാരതത്തിൽ തിരിച്ചെത്തി

മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…

5 hours ago