India

ഇന്ത്യയിൽ ഗ്യാലക്‌സി ഫോണുകൾ വാങ്ങുന്നവർക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്

ദില്ലി: ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും പുതിയ രണ്ട് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് സാംസങ്.

സാംസങ്ങ് ഗ്യാലക്‌സി ഫോള്‍ഡ് 3, ഗ്യാലക്‌സി ഫ്‌ലിപ്പ് 3 എന്നിവ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 17,000 രൂപയുടെ ലാഭം വാഗ്ദാനം ചെയ്യുന്ന രണ്ട് ഓഫറുകളാണുള്ളത്. കൂടാതെ ഓഫറുകളില്‍ തല്‍ക്ഷണ ക്യാഷ്ബാക്കും ഗ്യാലക്സി ബഡ്സ് 2-ന്റെ ബണ്ടില്‍ഡ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു.

എന്നാൽ ഇന്ന് മുതല്‍, സാംസങ്ങ് ഗ്യാലക്‌സി ഫോള്‍ഡ് 3, ഗ്യാലക്‌സി ഫ്‌ലിപ്പ് 3 വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും 1,999 രൂപയ്ക്ക് ഗ്യാലക്‌സി ബഡ്‌സ് 2 വാങ്ങാം. സാംസങ്ങില്‍ നിന്നുള്ള ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ 11,999 രൂപയാണ് വില, അതായത് ഗ്യാലക്സി ബഡ്സ് 2 നൊപ്പം മടക്കാവുന്ന സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ വാങ്ങുന്നവര്‍ക്ക് 10,000 രൂപ ലാഭിക്കാം.

അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡില്‍ 7,000 രൂപയുടെ അപ്ഗ്രേഡ് ബോണസ് അല്ലെങ്കില്‍ 7000 രൂപ തല്‍ക്ഷണം ക്യാഷ്ബാക്ക് നല്‍കുമെന്ന് സാംസങ് വ്യക്തമാക്കുന്നു.

മാത്രമല്ല ഗ്യാലക്സി ഇസഡ് ഫോള്‍ഡ് 3 അല്ലെങ്കില്‍ ഗ്യാലക്സി ഇസഡ് ഫ്‌ലിപ്പ് 3 കൈയിലെടുക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് മൊത്തം സേവിംഗ്‌സ് തുക ഇതോടെ 17,000 രൂപയായി മാറുന്നു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago