സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ഫ്രാൻസിലെ സനാതന ധർമ്മ വിശ്വാസികൾ. ലോക പ്രശസ്തമായ ഈഫൽ ടവറിന് സമീപമായിരുന്നു പ്രതിഷേധം നടന്നത്. ഫ്രാൻസിൽ പ്രവർത്തി ദിനമായിരുന്നിട്ട് കൂടി അൻപതിലധികം വരുന്ന സനാതന ധർമ്മ വിശ്വാസികളാണ് പ്രതിഷേധത്തിൽ ഭാഗഭാക്കാകുവാൻ സ്വമനസ്സാലെ എത്തിച്ചേർന്നത് എന്നത് ശ്രദ്ധേയമായി. ഹിന്ദു ധർമ്മത്തിനെതിരായ കുപ്രചരണങ്ങൾക്കെതിരെ സംഘടിക്കുമെന്നും ഹിന്ദു ധർമ്മത്തെ പരിപോഷിപ്പിക്കുന്നതിനും അതിനെ പ്രചരിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്നും സനാതന ധർമ്മ വിശ്വാസികൾ പ്രതിജ്ഞ ചെയ്തു.
— Tatwamayi News (@TatwamayiNews) September 10, 2023
ചെന്നൈയിൽ റൈറ്റേഴ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെയായിരുന്നു ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശവുമായി രംഗത്തു വന്നത്. സനാതന ധര്‍മം സാമൂഹ്യ നീതിക്ക് വിരുദ്ധമാണെന്നും പൂർണമായും തുടച്ചുനീക്കണമെന്നും പറഞ്ഞ ഉദയനിധി സനാതന ധർമം ഡെങ്കി, മലേറിയ പോലുള്ള പകർച്ച വ്യാധികള്‍ക്ക് സമാനമാണെന്നും കുറ്റപ്പെടുത്തി. പിന്നാലെ രാജ്യത്തുടനീളം കടുത്ത വിമർശനമാണ് വിഷയത്തിൽ ഉയരുന്നത്.
— Tatwamayi News (@TatwamayiNews) September 10, 2023
— Tatwamayi News (@TatwamayiNews) September 10, 2023

