തിരുവനന്തപുരം:പ്രളയകാലത്ത് പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണലില്‍ നിന്ന് 20,000 ക്യുബിക് മീറ്റര്‍ മണല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബോര്‍ഡിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിത്.
മറ്റ് സ്വകാര്യ ആവശ്യക്കാര്‍ക്ക് കേന്ദ്ര പൊതുമരാമത്ത് നിരക്കില്‍ മണല്‍ വില്‍ക്കുന്നതിന് വനം വകുപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ദേവസ്വംബോര്‍ഡുകളുടെയും ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റികളുടെയും അധീനതയിലുള്ള ഭൂമിയുടെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി അംഗമായി കേരളാ ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരാനും തീരുമാനിച്ചു.
ലൈഫ് മിഷനു കീഴില്‍ സര്‍ക്കാര്‍ സഹായമില്ലാതെ വ്യക്തികള്‍ വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കും.

