sandeepvachaspathi
പാലക്കാട്: കൂടൽ മാണിക്യം ഉത്സവത്തിനോടനുബന്ധിച്ച് അഹിന്ദു ആയതിനാൽ നൃത്തോത്സവത്തിൽ അവസരം നിക്ഷേധിച്ചുവെന്ന് പറഞ്ഞ് നർത്തകി മൻസി രംഗത്ത് എത്തിയിരുന്നു. മൻസിയുടെ ഈ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സന്ദീപ് വചസ്പതി.
കലയില്‍ മതം കാണുന്നവര്‍ ആരായാലും അവര്‍ സനാതന ധര്‍മ്മത്തിന്റെ വക്താക്കള്‍ അല്ല, മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകള്‍ തന്നെയാണെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. കലാകാരിക്കുണ്ടായ ഹൃദയ വേദന നാം ഓരോരുത്തരുടേതുമാണ്. മന്‍സിയക്ക് എല്ലാ പിന്തുണയും രേഖപ്പെടുത്തു അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ശുദ്ധ അസംബന്ധമാണിത്. കലയിൽ മതം കാണുന്നവർ ആരായാലും അവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല. മതഭ്രാന്തന്മാരായ താലിബാനിസ്റ്റുകൾ തന്നെയാണ്. മൻസിയക്ക് ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അധികൃതർ അവസരം ഒരുക്കണം. സനാതന ധർമ്മ വിശ്വാസികളായ ഒരാൾക്കും അംഗീകരിക്കാൻ പറ്റാത്ത തീരുമാനമാണിത്. ഈ കലാകാരിക്കുണ്ടായ ഹൃദയ വേദന നാം ഓരോരുത്തരുടേതുമാണ്. മൻസിയക്ക് എല്ലാ പിന്തുണയും രേഖപ്പെടുത്തുന്നു.
അപ്പോഴും എനിക്ക് കൗതുകമായി തോന്നിയത് മറ്റൊരു സംഗതിയാണ്. ഇത്തരം ഒരു സംഭവം ഉണ്ടായാൽ ചാടി വീഴുന്ന കേരളത്തിലെ മതേതര പുരോഗമനവാദികൾ ഒന്നും ഇതേപ്പറ്റി അറിഞ്ഞിട്ടേയില്ല. കാരണം കേരളത്തിലെ ഒരു ഹൈന്ദവ സംഘടനയുടെയും നിർദ്ദേശത്തെ തുടർന്നോ ആഗ്രഹമനുസരിച്ചോ അല്ല ക്ഷേത്ര ഭാരവാഹികൾ ഇത്തരമൊരു തീരുമാനം എടുത്തത്. കൂടൽ മാണിക്യം ക്ഷേത്രം1971 മുതൽ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണ്. ഇടത് നേതാക്കന്മാരാണ് ഇപ്പോഴത്തെ ഭരണ സമിതി. സിപിഎം സഹയാത്രികനായ പ്രദീപ് മേനോൻ ആണ് ഇപ്പോഴത്തെ ദേവസ്വം ചെയർമാൻ. പുരോഗമന വാദ മേലങ്കി അണിഞ്ഞു നടക്കുന്നു എന്നേ ഉള്ളൂ. കടുത്ത വർഗ്ഗീയ കോമരങ്ങളാണ് ഇവരൊക്കെ.
മകൻ അന്യമതസ്ഥയെ വിവാഹം കഴിച്ചതിന് അച്ഛനെ പൂരക്കളിയിൽ നിന്ന് വിലക്കിയത്, കണ്ണൂർ അഴീക്കൽ പാമ്പാടി ക്ഷേത്രത്തിലെ ഏഴുന്നള്ളിപ്പ് പുലയ വിഭാഗത്തിലെ വീടുകളിൽ കയറാത്തത്, കോട്ടയം നാട്ടകം പൊളിടെക്നിക്കിൽ ദളിത് കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് പുലയ കുടിൽ എന്ന ബോർഡ് വെച്ചത്, ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ച ഇടത് നേതാക്കന്മാർ കേരളത്തിലെ പുരോഗമനവാദികളും…..
യേശുദാസിനെ ഗുരുവായൂരിൽ കയറ്റണമെന്ന് ആവശ്യപ്പെടുന്ന, കലാമണ്ഡലം ഹൈദരാലിയ്ക്ക് ക്ഷേത്രത്തിൽ പാടാൻ അവസരം ഒരുക്കിയ, അബ്രാഹ്മണരായ പൂജാരിമാർക്ക് പുരോഹിതരാകാൻ അവസരം നൽകിയ സംഘപരിവാർ നേതാക്കൾ പിന്തിരിപ്പൻമാരുമാകുന്ന പ്രത്യേക തരം മതേതരത്വമാണ് കേരളത്തിലേത്.
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…
അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന അത്യപൂർവ്വമായ ഒരു കണ്ടെത്തലാണ് ഈയിടെ ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള…
പലസ്തീൻ ജനതയ്ക്കായി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ നൽകുന്ന സഹായധനം ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇറ്റലിയിൽ നിന്ന് ഇപ്പോൾ…
പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ നിൽക്കുന്നവനെ മാത്രമേ വിജയം വരിക്കുകയുള്ളൂ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന അതിപ്രശസ്തമായ ഒരു ഭാഗമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…