Thursday, May 9, 2024
spot_img

നമാമി പരമേശ്വരം…പരമേശ്വർജിയെ അനുസ്മരിച്ച് അനന്തപുരി…പരമേശ്വർജി എന്നെന്നും സനാതന ധർമ്മ ജ്യോതിസ്സായി വിളങ്ങിനിൽക്കുന്ന മഹദ് വ്യക്തിത്വമെന്ന് സർസംഘ് ചാലക് പൂജനീയ മോഹൻജി ഭാഗവത്…

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രാർത്ഥനയിൽ പരാമർശിക്കുന്ന എല്ലാ വൈശിഷ്ട്യങ്ങളും സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയും അത് മറ്റുള്ളവർക്കായി പകർന്നു നൽകുകയും ചെയ്ത മഹാ മനീഷിയായിരുന്നു പി പരമേശ്വർജിയെന്ന് അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ സ്വയം സേവക സംഘം പൂജനീയ സർസംഘ ചാലക് മോഹൻജി ഭാഗവത്.സംഘ ആശയങ്ങൾ അദ്ദേഹം ജീവിതത്തിലൂടെ സമൂഹത്തിനായി നൽകി.എല്ലാവർക്കും,അതായത് ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യർക്കും അതേപോലെ തന്നെ ഇനി ഇവിടെ ജനിക്കാൻ പോകുന്നവർക്കും തന്നെ മാതൃകയാണ് പരമേശ്വർജിയെന്നും അദ്ദേഹം അനുസ്മരിച്ചു.1987ൽ നാഗ്പൂരിൽ നടന്ന ചിന്തൻ ബൈഠക്കിൽ വെച്ചാണ് താൻ ആദ്യമായി പരമേശ്വർജിയെ കാണുന്നത്.അന്ന് മുതൽ പരമേശ്വർജി തനിക്ക് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയല്ല ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നുവെന്ന് മോഹൻജി ഭഗവത് അനുസ്മരിച്ചു.

Related Articles

Latest Articles