ബി ജെ പി വക്താവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടും, പാലക്കാട് സ്ഥാനാർഥി കൃഷ്ണകുമാറിന്റെ അവഗണന കൊണ്ടുമാണ് താൻ ബി ജെ പി വിടുന്നത് എന്നാണ് സന്ദീപ് വാര്യർ പറഞ്ഞിരുന്നത്. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദീപ് വാര്യർ വിമർശിച്ചിരുന്നു. തുടർന്ന് സന്ദീപ് വാര്യർ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ എയറിലായിരിന്നു . കൂടാതെ നിമിഷ നേരം കൊണ്ട് ഇദ്ദേഹത്തിന് സമൂഹ മാധ്യമത്തിൽ നഷ്ടമായത് ആയിരങ്ങളെ ആയിരിന്നു .
എന്നാൽ ഇപ്പോളിതാ സന്ദീപ് വാര്യർ പാർട്ടി വിട്ടത് ബി ജെ പി യെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും, മറിച്ച് പ്രവർത്തകർക്കിടയിൽ പുതിയ ഉണർവ് ആയിരിക്കുകയും ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പാലക്കാടിലെ ബി ജെ പി പ്രവർത്തകർ ഈ കാര്യം വ്യക്തമാക്കിയത്.സന്ദീപ് വാര്യർ വിഷയം ഒരു വിഷയമേ അല്ല. ഒരു ഊർജ്ജമാണ് കിട്ടിയിരിക്കുന്നത് സന്ദീപ് വാര്യർ പോയതിലൂടെ. സന്ദീപ് വാര്യർ പോയത് ഗുണമായി. പ്രവർത്തകർക്കിടയിൽ ആവേശം കൂടി, എന്നിങ്ങനെയാണ് പ്രതികരണം വന്നിരിക്കുന്നത്. സീറ്റിനു വേണ്ടിയിട്ടാണ് സന്ദീപ് വാര്യർ പാർട്ടിയിൽ വന്നതെന്ന് മനസിലായി. അല്ലാതെ അയാളുടെ ആത്മാർത്ഥത കൊണ്ടല്ല. അത് കൊണ്ട് തന്നെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കിൽ നീങ്ങി കിട്ടി. അതുകൊണ്ട് തന്നെ പതിവിലധികം ഉണർവിലാണ് ജനങ്ങൾ എന്നാണ് പൊതുവിൽ ബി ജെ പി പ്രവർത്തകരുടെ അഭിപ്രായം പുറത്ത് വരുന്നത്.

