സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സാനിയ മിർസ; ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് താരത്തിന്റെ ട്വീറ്റ്
ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് സാനിയ മിർസ ട്വീറ്റ് ചെയ്തു.
‘‘ഒരു അത്‍ലറ്റ് എന്ന നിലയിലും, അതിലേറെ സ്ത്രീയെന്ന നിലയിലും കണ്ടുനിൽക്കാൻ ബുദ്ധിമുട്ടുള്ളൊരു കാര്യമാണിത്. രാജ്യത്തിനു കീർത്തി നൽകിയ അവരെ നമ്മൾ ആഘോഷിച്ചതാണ്. ബുദ്ധിമുട്ടേറിയ ഈ സമയത്ത് അവരുടെ കൂടെ നിൽക്കണം.ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സത്യം എന്തുതന്നെയായാലും നീതി ലഭ്യമാകുമെന്നാണു പ്രതീക്ഷ.’’ സാനിയ ട്വീറ്റ് ചെയ്തു.
അതേസമയം ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ കേസെടുക്കാമെന്നു ദില്ലി പൊലീസ് സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…