Sunday, September 20, 2026

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സാനിയ മിർസ; ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് താരത്തിന്റെ ട്വീറ്റ്

ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശര‍ൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് സാനിയ മിർസ ട്വീറ്റ് ചെയ്തു.

‘‘ഒരു അത്‍ലറ്റ് എന്ന നിലയിലും, അതിലേറെ സ്ത്രീയെന്ന നിലയിലും കണ്ടുനിൽക്കാൻ ബുദ്ധിമുട്ടുള്ളൊരു കാര്യമാണിത്. രാജ്യത്തിനു കീർത്തി നൽകിയ അവരെ നമ്മൾ ആഘോഷിച്ചതാണ്. ബുദ്ധിമുട്ടേറിയ ഈ സമയത്ത് അവരുടെ കൂടെ നിൽക്കണം.ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സത്യം എന്തുതന്നെയായാലും നീതി ലഭ്യമാകുമെന്നാണു പ്രതീക്ഷ.’’ സാനിയ ട്വീറ്റ് ചെയ്തു.

അതേസമയം ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ്ഭൂഷൻ ശര‍ൺ സിങ്ങിനെതിരെ കേസെടുക്കാമെന്നു ദില്ലി പൊലീസ് സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles