ദില്ലി: ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ രണ്ടര രൂപയ്ക്കു നല്‍കുന്ന സുവിധ പാഡുകളാണ് ഒരു രൂപയ്ക്കു നല്‍കുകയെന്ന് കേന്ദ്ര സഹമന്ത്രി മന്‍സുഖ് മണ്ഡാവിയ വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമായിത്തുടങ്ങും. നാലു പാഡുകള്‍ അടങ്ങിയ പാക്ക് ആയിരിക്കും വില്‍പ്പനയ്‌ക്കെത്തുക. നിലവില്‍ പത്തു രൂപയ്ക്കു വില്‍ക്കുന്ന ഇത് നാലു രൂപയ്ക്കു ലഭിക്കും. രാജ്യത്തെങ്ങുമുള്ള 5,500 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്ന് മണ്ഡാവിയ പറഞ്ഞു. അറുപതു ശതമാനമാണ് നാപ്കിനുകള്‍ക്കു വില കുറയ്ക്കുന്നത്. നിലവില്‍ ഉത്പാദന ചെലവു മാത്രം വിലയിട്ടാണ് നാപ്കിനുകള്‍ വില്‍ക്കുന്നത്.
വ്യക്തി ശുചിത്വ സാമഗ്രികളുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…