Monday, December 15, 2025

സഞ്ജയ് മൽഹോത്ര റിസർവ് ബാങ്കിന്റെ പുതിയ ഗവർണർ ! ബുധനാഴ്ച ചുമതലയേൽക്കും

ദില്ലി : റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര. നിലവിൽ അദ്ദേഹം റവന്യൂ സെക്രട്ടറിയാണ്. ബുധനാഴ്ച സഞ്ജയ് മല്‍ഹോത്ര റിസർവ് ബാങ്ക് ഗവർണറായി ചുമതലയേൽക്കും. മൂന്ന് കൊല്ലത്തേക്കാണ് നിയമനം. 1990 ബാച്ചിലെ രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര.

നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ആര്‍ബിഐയുടെ 25-ാമത്തെ ഗവര്‍ണറായി 2018 ഡിസംബര്‍ 12-നാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്.

മൂപ്പത്തിമൂന്ന് വര്‍ഷത്തിലേറെ നീളുന്ന കരിയറില്‍ ഊര്‍ജം, സാമ്പത്തികം, നികുതി, വിവരസാങ്കേതികവിദ്യ, ഖനി തുടങ്ങി വിവിധ മേഖലകളില്‍ സഞ്ജയ് മല്‍ഹോത്രപ്രവര്‍ത്തിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പ് ഫിനാന്‍ഷ്യൽ സര്‍വീസസ് വകുപ്പില്‍ സെക്രട്ടറിയായിരുന്നു. ഐഐടി കാണ്‍പുരില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സഞ്ജയ് മല്‍ഹോത്ര അമേരിക്കയിലെ പ്രൈസ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തരബിരുദം നേടി.

Related Articles

Latest Articles