മുംബൈ: ടി20 ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിലെത്തുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ. ടി20 ലോകകപ്പിലെ ടോപ് സ്കോററും ടൂർണമെന്റിലെ താരവുമായിട്ടും സഞ്ജുവിനെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി, സഞ്ജുവിന് പകരം ഇഷാൻ കിഷനെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ ഒരുങ്ങുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.
ഈ മാസം 19-ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇഷാൻ കിഷൻ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നത്. കെ.എൽ. രാഹുൽ പ്രധാന വിക്കറ്റ് കീപ്പറായി തുടരുമ്പോൾ, ബാക്കപ്പ് കീപ്പറായിട്ടാണ് ഇഷാനെ പരിഗണിക്കുന്നത്. ടോപ് ഓർഡറിലും മിഡിൽ ഓർഡറിലും ബാറ്റ് ചെയ്യാനുള്ള മികവും ഇടംകൈയ്യൻ ബാറ്ററാണെന്നതും ഇഷാന് അനുകൂല ഘടകങ്ങളായി.
അതേസമയം, മോശം ഫോമിനെ തുടർന്ന് റിഷഭ് പന്തിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായേക്കും. കഴിഞ്ഞ ഐപിഎല്ലിൽ പന്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. റിഷഭ് പന്തിന് പകരം ടീമിലെ രണ്ടാമത്തെ കീപ്പറായി ഇഷാൻ കിഷൻ വരുന്നത് ടീമിന് കൂടുതൽ ബാറ്റിംഗ് ഓപ്ഷനുകൾ നൽകുമെന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ. സഞ്ജു സാംസൺ ടി20യിൽ തിളങ്ങിയെങ്കിലും ഏകദിനത്തിൽ തൽക്കാലം ഇഷാനെ പരീക്ഷിക്കാനാണ് നീക്കം.
സീനിയർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഏകദിന കരിയറിലും നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു കാലമായി വൈറ്റ് ബോൾ ക്രിക്കറ്റിൽ ജഡേജയുടെ പ്രകടനം തൃപ്തികരമല്ല. ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് പരമ്പരകളിൽ ബാറ്റിംഗിലും ബൗളിംഗിലും ജഡേജ പരാജയപ്പെട്ടിരുന്നു. വിക്കറ്റ് വീഴ്ത്തുന്നതിലും റൺസ് കണ്ടെത്തുന്നതിലും താരം പിന്നിലായതോടെ യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനെക്കുറിച്ച് സെലക്ഷൻ കമ്മിറ്റി ഗൗരവമായി ആലോചിക്കുന്നുണ്ട്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…