SPECIAL STORY

ഇക്കൊല്ലവും വിപ്ലവം വന്നില്ല, ആകെയൊരു ശോക മൂകത’ വിഷു അസ്വസ്ഥമാക്കിയ ഇടതുപക്ഷ മനസ്സുകളെ കണക്കിന് കളിയാക്കുന്ന ശങ്കു ടി ദാസ്സിന്റെ പോസ്റ്റ്‌ താരംഗമാകുന്നു

നർമ്മം ചാലിച്ച സാമൂഹിക രാഷ്ട്രീയ വിമർശന കുറിപ്പുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് ശങ്കു ടി ദാസ്. സുരേഷ് ഗോപി നൽകിയ വിഷു കൈനീട്ടം പലരുടെയും വികല മനസ്സുകളെ ആസ്വസ്ഥമാക്കിയിരുന്നു. ഈ നാടിന്റെ സംസ്കാരവും ഹിന്ദു ഉത്സവങ്ങളും ഒരു ശരാശരി സഖാവിന്റെ മനസ്സിൽ സൃഷ്ടിക്കുന്ന അസ്വസ്ഥതകളെ വരച്ചുകാട്ടുന്ന, സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന ആ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

15/04/2022, വെള്ളി, 7 AM.

പടക്കം പൊട്ടുന്ന ഒച്ച കേട്ടാണ് എണീറ്റത്. വിഷുവിനെ പ്രാകി മൂരി നിവർന്നു. ആഘോഷങ്ങളുടെ പേരിലുള്ള ശബ്ദ മലിനീകരണത്തെ പറ്റി ഒരു പോസ്റ്റ് എഴുതണം എന്നാലോചിച്ച് കണ്ണ് മിഴിച്ചു. എതിർവശത്തുള്ള ചുമരിൽ ഉറപ്പാണ് എൽ.ഡി.എഫ് എന്ന ഇലക്ഷൻ പോസ്റ്ററിൽ ഒട്ടിച്ചിരിക്കുന്ന സഖാവിന്റെ മുഖം കണ്ടു. ഇക്കൊല്ലത്തെ കണി ആണല്ലോ ഇക്കണ്ടത് എന്നോർത്തപ്പോൾ പോസ്റ്റ് എഴുതാനുള്ള ആ ഫ്ലോ അങ്ങ് പോയി. കുറച്ച് നേരം കൂടി എന്തൊക്കെയോ ഓർത്തു കിടന്നു.

10 AM.

അവിടെയിവിടെയായി ഇപ്പോളും പടക്കങ്ങൾ പൊട്ടുന്നത് കേൾക്കാം. വാട്സാപ്പ് നിറയെ കണി കൊന്നയും കൃഷ്ണനും കണിയൊരുക്കിയ ചിത്രങ്ങളുമാണ്. ആകെയൊരു അസ്വസ്ഥത. മലയാളിയുടെ കാർഷിക ഉത്സവമായ വിഷുവിൽ എങ്ങനെയാണ് ഉത്തരേന്ത്യൻ ഹൈന്ദവ ബിംബമായ കൃഷ്ണൻ കയറി കൂടിയത് എന്ന് ചോദിച്ച് ഒരു പോസ്റ്റ് എഴുതിയാലോ എന്നാലോചിച്ചു. വേണ്ട, കഴിഞ്ഞ രണ്ട് കൊല്ലവും അതാണ്‌ എഴുതിയത്. ഭാര്യ പോലും ലൈക്‌ അടിച്ചില്ല. ഇത്തവണ വേറാരെങ്കിലും എഴുതട്ടെ. പകരം ദിനവും രാത്രിയും ഒരേ ദൈർഘ്യത്തിൽ വരുന്ന വിഷുവം ആണ് ശരിക്കും വിഷു എന്നും, അത് 825 എ.ഡിയിൽ നടത്തിയ കാല ഗണന പ്രകാരം നിശ്ചയിച്ച തീയതി ആണെന്നും, എന്നാൽ 72 വർഷം കൂടുമ്പോൾ സമരാത്ര ദിനം ഒരു ദിവസം പിറകോട്ട് മാറുന്ന പുനസ്സരണം എന്ന പ്രതിഭാസം കാരണം vernal equinox എന്ന വസന്ത വിഷുവം ഇപ്പോൾ ശരിക്കും മാർച്ച്‌ 21നാണ് എന്നും വിശദീകരിച്ച് ഒരു ശാസ്ത്രീയ വിശകലന പോസ്റ്റ് ഇടാൻ തീരുമാനിച്ചു. അതും കൊല്ലം കൊല്ലം ആരെങ്കിലുമൊക്കെ എഴുതുന്നതായത് കൊണ്ട് വലിയ അധ്വാനം വേണ്ടി വന്നില്ല. കണ്ടന്റ് കോപ്പി പേസ്റ്റ് ആയും, ആദ്യവും അവസാനവുമുള്ള പുച്ഛവും പരിഹാസവും മാത്രം സ്വന്തം കയ്യിൽ നിന്നിട്ടും, പിന്നെ അവസാന മിനുക്കി പണി ആയി ഖഗോള മധ്യ രേഖ, ഘടികാ മണ്ഡലം, ക്രാന്തി വൃത്തം, അയന സന്ധി തുടങ്ങിയ ചില പദങ്ങൾ ആവശ്യമില്ലാത്തിടത്തൊക്കെ കുത്തി കേറ്റിയും ബ്രാക്കറ്റിൽ അതിന്റെയൊക്കെ ഇംഗ്ലീഷ് കൊടുത്തും ലേഖനത്തെ ഒറ്റ നോട്ടത്തിൽ പണ്ഡിതോചിതമാക്കി പോസ്റ്റ് ചെയ്തു. വിഷുവിന്റെ അന്ന് ഇന്ന് വിഷുവല്ലെന്ന് പ്രഖ്യാപിച്ചതോടെ ചെറിയ മനഃസുഖം കിട്ടി. അസ്വസ്ഥത അല്പം കുറഞ്ഞു.

12.30 PM

ഫാമിലി ഗ്രൂപ്പുകളിൽ സദ്യ വട്ടം ഒരുക്കലിന്റെ ഫോട്ടോകൾ വന്നു തുടങ്ങി. തദ്ദേശീയ ഗോത്രീയ ഉത്സവമായ വിഷുവിനു എന്തിനാണ് മലയാളികൾ ബ്രാഹ്മണിക്കൽ ശുദ്ധി വാദത്തിന്റെ വക്താക്കൾ ആയി പച്ചക്കറി തിന്നുന്നത് എന്നോർത്ത് മനസ്സ് പിടഞ്ഞു. ഉച്ചക്ക് ഉസ്താദ് ഹോട്ടലിൽ നിന്ന് ബീഫും പൊറാട്ടയും തിന്ന് വിപ്ലവം നടത്താൻ നിശ്ചയിച്ചു. കവലയിൽ എത്തിയപ്പോൾ ആണ് റംസാൻ നോമ്പ് ആയത് കൊണ്ട് ഉസ്താദ് ഹോട്ടൽ തുറന്നിട്ടില്ലെന്ന് മനസ്സിലായത്. നാടിന്റെ മതേതരത്വത്തെയും വിശ്വാസ വൈവിദ്ധ്യങ്ങളെയും ഓർത്ത് പാളിയ വിപ്ലവത്തിലുള്ള നിരാശ കടിച്ചമർത്തി. തിരിച്ചു വീട്ടിൽ വന്ന് ഒരു കോഴിമുട്ട പൊരിച്ചു കഴിച്ചു. എളിയ തോതിൽ എങ്കിലും സവർണ്ണ ഹിന്ദു പ്യൂരിറ്റൻവാദത്തെ വെല്ലുവിളിച്ച സ്വന്തം പുരോഗമന നിലപാടിൽ സ്വല്പം അഭിമാനം തോന്നി. അതിന്റെയൊരു സുഖത്തിൽ അല്പം നേരം മയങ്ങി.

4 PM.

നാട്ടിലെ ക്ലബ് നടത്തുന്ന വിഷു ആഘോഷത്തിന്റെ പാട്ടും ബഹളവും കേൾക്കാം. എന്താണ് ഈ നാടിന് സംഭവിക്കുന്നത് എന്നോർത്ത് കുറച്ചു സമയം വ്യാസനിച്ചു. ആചാരങ്ങളെ എതിർത്തും വിശ്വാസങ്ങളെ നിഷേധിച്ചും നവോത്ഥാന മൂല്യങ്ങൾ ആർജ്ജിച്ചും പുരോഗമന പന്ഥാവിലേക്ക് പറന്നുയർന്നിരുന്ന ഈ നാട് എത്ര വേഗമാണ് യുക്തിരഹിതവും അശാസ്ത്രീയവും പിന്തിരിപ്പനുമായ പ്രാകൃത ആചാരങ്ങളിലേക്ക് അപകടകരമായി മടങ്ങുന്നതോർത്ത് ഒരല്പം കണ്ണീർ വാർത്തു. അഞ്ചു വർഷം ആയെങ്കിലും എല്ലാ കൊല്ലവും കണിയിൽ എന്തിന് കണ്ണൻ എന്ന് ചോദിക്കുന്നുണ്ട്. എന്നിട്ടും ഓരോ കൊല്ലവും കണിയുടേയും കണ്ണന്മാരുടെയും ചിത്രങ്ങൾ കൂടി വരുന്നു. വിഷു ഏപ്രിലിൽ അല്ല, മാർച്ചിലാണെന്ന് എല്ലാ കൊല്ലവും പോസ്റ്റ് ഇടുന്നുണ്ട്. എന്നിട്ടും മേടം ആയാൽ മലയാളിയുടെ മട്ട് മാറുന്നു. ഓണത്തിനെയും ദീപാവലിയേയും രാമ നവമിയെയും ഒക്കെ പറ്റുന്ന പാങ്ങിലൊക്കെ താറടിക്കുന്നുണ്ട്. എന്നിട്ടും വർഷാവർഷം ഇതൊക്കെ ആഘോഷിക്കുന്നവരുടെ എണ്ണം വലുതായിക്കൊണ്ടിരിക്കുന്നു. എല്ലാ പ്രയത്നങ്ങളും വെള്ളത്തിൽ വരച്ച വരയാവുന്ന പോലൊരു തോന്നൽ. ആകെയൊരു പരവശവും നിരാശയും. ഗേറ്റിനടുത്ത് നിൽക്കുന്ന മോനെ കൈ കൊട്ടി വിളിച്ച് ഇത്തിരി വെള്ളം കൊണ്ട് തരാൻ പറഞ്ഞു. അവൻ വേണേൽ പോയി എടുത്തു കുടിക്കെന്നും പറഞ്ഞു നേരെ എതിർവശത്തേക്ക് നടന്നു പോയി. ഹാവൂ, നാട്ടിൽ ഇല്ലെങ്കിലും വീട്ടിൽ വിപ്ലവം വരുന്നുണ്ട്. പഴമയുടെ കല്പനകൾക്ക് തരിമ്പും വില കൊടുക്കാത്ത ഒരു പുതു തലമുറ ഉയർന്ന് വരുന്നുണ്ട്. രാവിലെ കൈനീട്ടം കൊടുക്കാത്തത് കൊണ്ട് അങ്ങനൊരു ഗുണം ഉണ്ടായി. ചെറിയ ആശ്വാസം തോന്നി. നല്ല ദാഹവും.

7 PM.

രാവിലെ ഇട്ട വിഷുവം പോസ്റ്റിന് 16 ലൈക്‌ ആണ്. ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ സഖാക്കൾ പോലും വായിച്ചിട്ടില്ലെന്ന് തോന്നുന്നു. കട്ടി കുറച്ച് കുറയ്ക്കാമായിരുന്നു. വേണ്ടാത്തിടത്തെ ഇംഗ്ലീഷ് തർജ്ജമ എങ്കിലും. അളിയന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ എന്ന ഒറ്റ വരി പോസ്റ്റിന് വരെ നൂറ്റിച്ചില്ല്വാനം ലൈക്‌ ഉണ്ട്. എന്നിട്ടും കാണ്ഡം കാണ്ഡമായി എഴുതിയ ഉപന്യാസത്തിന് ആകെയുള്ള പാരഗ്രാഫുകളുടെ എണ്ണം പോലും ലൈക്‌ ഇല്ല. സമൂഹത്തിന്റെ അവസ്ഥയെ പറ്റി വീണ്ടും അൽപ നേരം ലജ്ജിച്ചു. കലി തീരാതെ മലർമാതിൻ കാന്തൻ വസുദേവാത്മജൻ മെസ്സേജ് അയച്ച ഒരുത്തന് കൊഞ്ഞനം കുത്തുന്ന സ്റ്റിക്കർ അയച്ചു. വാങ്ക് കൊടുത്തു കഴിഞ്ഞല്ലോ എന്നോർത്തു. അൽപം വൈകിയാലും വിപ്ലവത്തിന്റെ വരവിനെ നിങ്ങൾക്ക് എന്നേക്കുമായി തടഞ്ഞു നിർത്താനാവില്ല എന്ന് സ്വയം പറഞ്ഞു പാർസൽ വാങ്ങാൻ ഉസ്താദ് ഹോട്ടൽ ലക്ഷ്യമാക്കി നടന്നു.

9 PM.

ഇന്നല്പം കൂടി പോയോന്ന് സംശയം. പതിവ് ബ്രാൻഡ് ആണെങ്കിലും പതിവില്ലാത്ത പിടുത്തം. മനോ വിഷമം കൊണ്ടായിരിക്കും. പിള്ളേര് ബാക്കിയുള്ള പടക്കങ്ങൾ ഒക്കെ കൂട്ടി ഇട്ട് കത്തിക്കുക ആണെന്ന് തോന്നുന്നു. മറക്കാനും സമ്മതിക്കില്ല കുരുത്തം കെട്ടവന്മാർ എന്ന് മനസ്സിൽ ശപിച്ചു. അടുത്ത നിമിഷം കുരുത്തം ഒരു ഫ്യൂഡൽ സങ്കൽപം ആണല്ലോ എന്ന് തിരിച്ചറിഞ്ഞു സ്വയം തിരുത്തി. ഏതൊരു സമൂഹത്തിൽ ജീവിക്കുമ്പോളും ആ സമൂഹത്തിന്റെ എല്ലാ ന്യൂനതകളും ഏറിയും കുറഞ്ഞും അതിലെ വ്യക്തികളിലും ഉണ്ടാവുമെന്നും, അതിനെ നിരന്തരമായി തിരുത്താനുള്ള സന്നദ്ധത ആണ് ഇടതാഭിമുഖ്യം എന്നും സ്വയം ന്യായീകരിച്ചു. എന്നിട്ട് പിള്ളാരെ പൊളിറ്റിക്കലി കറക്റ്റ് ആയ മറ്റൊരു തെറി വിളിച്ചു സ്വയം നവീകരിച്ചു.

10 PM.

കുമാരപിള്ള സാറിന്റെ വാക്കുകളാണ് മനസ്സ് നിറയെ. ഒരു വ്യവസ്ഥയെ നമുക്ക് ചെറുത്തു തോൽപ്പിക്കാൻ ആവില്ലെങ്കിൽ അതിനെ ഏറ്റെടുത്തു നമ്മുടേതാക്കി മാറ്റലാണ് ആർട്ട്‌ ഓഫ് കൾച്ചറൽ അപ്പ്രോപ്രിയേഷൻ എന്ന് പഠിപ്പിച്ചിട്ടുണ്ട് പണ്ട് സാറിന്റെ സ്റ്റഡി ക്ലാസിൽ. പോസ്റ്റ് ഇപ്പോൾ 19 ലൈക്‌ ആണ്. അളിയൻ ഇരുന്നൂറ് കഴിഞ്ഞു. കൃഷ്ണനും യേശുവും അസാൻ മുഴങ്ങുന്ന മുസ്ലിം പള്ളിയുടെ മുന്നിൽ കെട്ടി പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഇട്ട് വിഷുവും ദുഃഖ വെള്ളിയും റംസാൻ വ്രതവും ചേർത്ത് ഒരു പൊതു മത സൗഹാർദ്ദ പോസ്റ്റ് ഇട്ടു. ക്യാപ്‌ഷനായി ഇതാണ് ഈ നാടിന്റെ സംസ്കാരം എന്നും, ഇത്‌ തകർക്കാൻ സംഘ പരിവാറിന് ഒരുകാലത്തും ആവില്ലെന്നും എഴുതി. വിഷുവിൽ എന്തിനാണ് കൃഷ്ണൻ എന്ന് കഴിഞ്ഞ കൊല്ലത്തെ പോസ്റ്റ് കുത്തി പൊക്കി ആരെങ്കിലും കമന്റിൽ ചോദിച്ചാൽ മറുപടി കൊടുക്കാൻ മലയാളിയുടെ രാമൻ ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയത്തിന്റെ ബിംബമായ ധനുർധാരി രാമൻ അല്ല, മര്യാദയുടെ പ്രതീകമായ ലോകാഭിരാമ രാമൻ ആണെന്നത് പോലെ തന്നെ മലയാളിയുടെ കൃഷ്ണൻ സംഘപരിവാർ മുന്നോട്ട് വെയ്ക്കുന്ന ഉത്തരേന്ത്യൻ കനയ്യ അല്ല, മലയാളി അമ്മമാരുടെ മനസ്സ് കവർന്ന വെണ്ണ കള്ളനായ ഉണ്ണി കണ്ണനാണ് എന്നൊരു കമന്റ് ടൈപ്പ് ചെയ്തു വെച്ച് ക്ലിപ് ബോർഡിൽ ഡ്രാഫ്റ്റ് ആക്കിയിട്ടു. പിന്നെ ആലോചിച്ചപ്പോൾ റിസ്ക് എടുക്കേണ്ടെന്ന് തോന്നി കഴിഞ്ഞ രണ്ടു കൊല്ലത്തെ പോസ്റ്റ്‌ അങ്ങ് മുക്കി.

12 AM.

കിടന്നിട്ട് ഉറക്കം വരുന്നില്ല. എന്തോ ഒരു അസ്വസ്ഥത. സംഘപരിവാർ വിമർശനമുള്ളത് കൊണ്ട് മത കൊളാഷ് പോസ്റ്റിനുള്ള ലൈക്കിന് മിനിമം ഗ്യാരന്റി ഉണ്ട്. അത് പ്രശ്നമല്ല. പക്ഷെ എവിടെയോ തോറ്റു കൊടുത്തത് പോലൊരു തോന്നൽ. അടവ് നയം ആണെങ്കിലും അടിയറവ് ആയല്ലോ എന്നൊരു നിരാശ. ഇക്കൊല്ലവും വിപ്ലവം വന്നില്ല. ആകെയൊരു ശോക മൂകത. ഫോൺ എടുത്ത് ചുവന്ന പുലരിയിലെ ആകാശ പക്ഷികൾ ഗ്രൂപ്പിൽ ഉറങ്ങാതെ കിടക്കുന്നവർ ആരെങ്കിലും ഉണ്ടോ സഖാക്കളേ എന്നൊരു മെസ്സേജ് ഇട്ടു. ഓർകസ്ട്ര തുടങ്ങിയ പോലെ ചറാ പറാ മെസ്സേജ് റിങ് ടോണുകൾ. അപ്പൊ ഞാൻ ഒറ്റക്കല്ല. ചെറിയ ആശ്വാസം തോന്നി. ഇനി ഉറങ്ങാമെന്ന് തോന്നുന്നു.

– ഡയറി ഓഫ് ആൻ അന്തം കമ്മി.

‘ഇക്കൊല്ലവും വിപ്ലവം വന്നില്ല, ആകെയൊരു ശോക മൂകത’ വിഷു അസ്വസ്ഥമാക്കിയ ഇടതുപക്ഷ മനസ്സുകളെ കണക്കിന് കളിയാക്കുന്ന ശങ്കു ടി ദാസ്സിന്റെ പോസ്റ്റ്‌ താരംഗമാകുന്നു

Kumar Samyogee

Recent Posts

പുതുവത്സരരാവിൽ ഓൺലൈൻ ഷോപ്പിങ് മുടങ്ങിയേക്കും! ഡെലിവറി തൊഴിലാളികൾ നാളെ രാജ്യവ്യാപക പണിമുടക്കിൽ

പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…

3 hours ago

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…

3 hours ago

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…

4 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…

4 hours ago

പന്തളം കൊട്ടാരം ഭരണസമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; പ്രദീപ് കുമാർ വർമ്മ പ്രസിഡന്റ്; എം.ആർ. സുരേഷ് വർമ്മ സെക്രട്ടറി

പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…

5 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുഹത്യ!! ഹിന്ദുവായ സുരക്ഷാ ജീവനക്കാരനെ വെടിവച്ചു കൊന്ന് സഹപ്രവർത്തകൻ ; പത്തു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…

7 hours ago